വനിതാ സൂപ്പര്‍ ലീഗിലെ മാഞ്ചസ്റ്റര്‍ സിറ്റിയും ആഴ്‌സണലും തമ്മിലുള്ള പോരാട്ടം സമനിലയില്‍ കലാശിച്ചു. ആഴ്‌സണലിന്റെ തട്ടകത്തില്‍ നടന്ന പോരാട്ടത്തില്‍ ഇരുടീമുകളും രണ്ട് വീതം ഗോളുകളടിച്ച് പിരിഞ്ഞു. ടൂര്‍ണമെന്റില്‍ ഇരുടീമുകളുടെയും ആദ്യ മത്സരമാണിത്.
Well played! 👏🩵 https://t.co/VvozxMq8hD
— Manchester City (@ManCity) September 22, 2024
എമിറേറ്റ്‌സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ആതിഥേയരായ ആഴ്‌സണലാണ് മുന്നിലെത്തിയത്. എട്ടാം മിനിറ്റില്‍ ഫ്രിദാ മാനുമാണ് ഗണ്ണേഴ്‌സിന്റെ ആദ്യ ഗോള്‍ നേടിയത്. ആദ്യപകുതിയുടെ അവസാന നിമിഷങ്ങളിലാണ് സിറ്റിക്ക് സമനില കണ്ടെത്താനായത്. 42-ാം മിനിറ്റില്‍ മുന്‍ ആഴ്‌സണല്‍ താരമായ വിവിയന്നെ മിയാദമയുടെ ഗോളാണ് സിറ്റിയെ ഒപ്പമെത്തിച്ചത്. സിറ്റി കുപ്പായത്തില്‍ താരത്തിന്റെ അരങ്ങേറ്റ മത്സരമാണിത്.
58-ാം മിനിറ്റില്‍ ജെസ് പാര്‍ക്കിലൂടെ സിറ്റി ലീഡെടുത്തു. സമനില ഗോളിനായി ആതിഥേയര്‍ പരിശ്രമിച്ചു. 81-ാം മിനിറ്റില്‍ ആഴ്‌സണലിന്റെ മറുപടിയെത്തി. പകരക്കാരിയായി ഇറങ്ങിയ ബെത്ത് മീഡ് ആണ് ഗണ്ണേഴ്‌സിന്റെ സമനില ഗോള്‍ നേടിയത്. ഇതോടെ ഇരുടീമുകളും ഓരോ പോയിന്റ് വീതം പങ്കിട്ട് പിരിഞ്ഞു.