2022ന് ശേഷം ആദ്യം; മിലാന്‍ ഡെര്‍ബിയില്‍ ഇൻ്ററിനെ വീഴ്ത്തി എ സി മിലാന്‍

സാന്‍ സിറോയില്‍ നടന്ന മത്സരത്തില്‍ എ സി മിലാനാണ് ആദ്യം മുന്നിലെത്തിയത്

dot image

ഇറ്റാലിയന്‍ സീരി എയില്‍ നടന്ന മിലാന്‍ ഡെര്‍ബിയില്‍ എ സി മിലാന് വിജയം. നിലവിലെ ചാമ്പ്യന്മാരായ ഇന്റര്‍ മിലാനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് എ സി മിലാന്‍ പരാജയപ്പെടുത്തിയത്. 2022ന് ശേഷം ആദ്യമായാണ് ഇന്റര്‍ മിലാനെതിരെ എ സി മിലാന്‍ വിജയം സ്വന്തമാക്കുന്നത്.

സാന്‍ സിറോയില്‍ നടന്ന മത്സരത്തില്‍ എ സി മിലാനാണ് ആദ്യം മുന്നിലെത്തിയത്. പത്താം മിനിറ്റില്‍ ക്രിസ്റ്റ്യന്‍ പുലിസിച്ചാണ് എ സി മിലാന്റെ ആദ്യ ഗോള്‍ നേടിയത്. 27-ാം മിനിറ്റില്‍ ഇന്റര്‍ മിലാന്റെ മറുപടി ഗോളെത്തി. ഫെഡറിക്കോ ഡിമാര്‍കോയാണ് ഇന്റര്‍ മിലാന് സമനില സമ്മാനിച്ചത്.

തുടര്‍ന്ന് വിജയഗോള്‍ നേടുന്നതിനായി ഇരുടീമുകളും പരിശ്രമിച്ചു. ഒടുവില്‍ സമനിലയില്‍ കലാശിക്കുമെന്ന് തോന്നിപ്പിച്ച മത്സരത്തിന്റെ അവസാന നിമിഷം എ സി മിലാന്‍ വിജയഗോള്‍ നേടി. 89-ാം മിനിറ്റില്‍ സെന്റര്‍ ബാക്ക് താരം മത്തിയോ ഗബ്ബിയ നേടിയ ഗോളില്‍ എ സി മിലാന്‍ വിജയം ഉറപ്പിച്ചു.

ഇന്റര്‍ മിലാനെതിരെ രണ്ട് വര്‍ഷത്തിനിടയില്‍ ആദ്യമായാണ് എ സി മിലാന്‍ വിജയം സ്വന്തമാക്കുന്നത്. മിലാന്‍ ഡെര്‍ബിയില്‍ തുടര്‍ച്ചയായ ഏഴാം വിജയം കാണാന്‍ ഇന്ററിന് സാധിച്ചില്ല. അതേസമയം ആവേശവിജയത്തോടെ സീരി എ പ്രതീക്ഷ നിലനിര്‍ത്താന്‍ എ സി മിലാന് സാധിച്ചു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us