'ടെർസ്റ്റീഗന്റെ പകരക്കാരനെക്കുറിച്ച് വ്യക്തമായ പദ്ധതിയുണ്ട്'; തുറന്നുപറഞ്ഞ് ബാഴ്സ മാനേജ്മെന്റ്

വിയ്യാറയലിനെതിരായ മത്സരത്തിനിടെ ടെർസ്റ്റീഗന്റെ വലതു കാൽമുട്ടിനാണ് പരിക്കേറ്റത്.

dot image

സ്പാനിഷ് ഫുട്ബോൾ ലീ​ഗിൽ വിയ്യാറയലിനെതിരായ മത്സരത്തിനിടെ പരിക്കേറ്റ ബാഴ്സലോണ ​ഗോൾകീപ്പറും ക്യാപ്റ്റനുമായ മാർക് ആന്ദ്രെ ടെർസ്റ്റീഗന്റെ പകരക്കാരനെക്കുറിച്ച് വ്യക്തമായ പദ്ധതികളുണ്ടെന്ന് ക്ലബ് പ്രസിഡന്റ് ജാവിയർ ടെബാസ്. ശമ്പള അടിസ്ഥാനത്തിൽ ടെർസ്റ്റീഗന് തുല്യമോ അതിൽ കുറവോ നൽകാൻ കഴിയുന്ന ഒരാളെയാണ് ​ഗോൾകീപ്പറായി പരി​ഗണിക്കുന്നതെന്നാണ് ബാഴ്സ പ്രസിഡന്റിന്റെ വാക്കുകൾ. ഒരുപക്ഷേ ഇപ്രകാരം ഒരാളെ ലഭിക്കുകയാണെങ്കിൽ ​ഗോൾകീപ്പർ അല്ലെങ്കിലും പ്രശ്നമില്ലെന്നും ജാവിയർ ടെബാസ് വ്യക്തമാക്കുന്നു.

വിയ്യാറയലിനെതിരായ മത്സരത്തിൽ ഒരു ഹൈ ക്രോസിൽ നിന്നുള്ള പന്ത് പിടിച്ചെടുക്കാൻ ശ്രമിക്കവേ, നിലത്തുവീണ ടെർസ്റ്റീഗന്റെ വലതു കാൽമുട്ടിനാണ് പരിക്കേറ്റത്. പിന്നാലെ സ്ട്രെച്ചറിൽ താരം മൈതാനം വിട്ടിരുന്നു. പകരം ​ഗോൾകീപ്പറായി ഇനാകി പെന കളത്തിലെത്തി. ടെർസ്റ്റീഗന് ശസ്ത്രക്രിയയും ദീർഘകാല വിശ്രമവും വേണ്ടി വരുമെന്ന് ബാഴ്സലോണ പിന്നീട് അറിയിച്ചു.

ലാ ലീ​ഗ സീസണിൽ‌ തകർപ്പൻ മുന്നേറ്റമാണ് ബാഴ്സ നടത്തിക്കൊണ്ടിരിക്കുന്നത്. കളിച്ച ആറ് മത്സരങ്ങളിലും എതിരാളികളെ തകർത്തെറിഞ്ഞായിരുന്നു ബാഴ്സയുടെ മുന്നേറ്റം. കഴിഞ്ഞ സീസൺ കിരീടമില്ലാതെ അവസാനിപ്പിച്ച സ്പാനിഷ് ക്ലബിന് ഇത്തവണ തിരിച്ചുവരവിനുള്ള അവസരമാണ്.

dot image
To advertise here,contact us
dot image