'അഭിമാനത്തോടെ വിടപറയുന്നു, ഇനിയൊരു തിരിച്ചുവരവിനില്ല'; പ്രൊഫഷണൽ ഫുട്ബോളിൽ നിന്ന് വിരമിച്ച് റാഫേൽ വരാൻ

ക്ലബ് ഫുട്ബോളിൽ റയൽ മാഡ്രിഡിനൊപ്പം നാല് ചാംപ്യൻസ് ലീ​ഗും മൂന്ന് ലാ ലീ​ഗ കിരീടങ്ങളും വരാൻ നേടിയിട്ടുണ്ട്.

dot image

ഫ്രാൻസ് മുൻ താരം റാഫേൽ വരാൻ പ്രൊഫഷണൽ ഫുട്ബോളിൽ നിന്ന് വിരമിച്ചു. 31-ാം വയസിലാണ് മുൻ ലോകകപ്പ് ഹീറോ ഫുട്ബോളിനോട് വിടപറയുന്നത്. ഈ മാസം ഇറ്റാലിയൻ ഫുട്ബോൾ ക്ലബ് കോമോയിൽ എത്തിയ വരാൻ ഒരു മത്സരത്തിൽ മാത്രമാണ് കളത്തിലിറങ്ങിയത്. അരങ്ങേറ്റ മത്സരത്തിൽ തന്നെ കാൽമുട്ടിനേറ്റ പരിക്കാണ് വരാന്റെ കരിയർ അവസാനിപ്പിക്കുന്നത്.

'ഫുട്ബോൾ കരിയറിൽ ഞാൻ നിരവധി പ്രതിസന്ധികൾ നേരിട്ടു. ഒരോ തിരിച്ചടികളിൽ നിന്നും ഉയിർത്തെഴുന്നേറ്റു. എന്നാൽ ഇപ്പോൾ അത്തരത്തിലൊരു തിരിച്ചുവരവ് സാധിക്കുന്നില്ല. കരിയറിലെ മികച്ച നിമിഷങ്ങൾ എപ്പോഴും ഓർക്കും. തീർച്ചയായും ഏറെ അഭിമാനത്തോടെയാണ് എന്റെ ഇഷ്ട വിനോദത്തിൽ നിന്ന് വിടപറയുന്നത്.' റാഫേൽ വരാൻ വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ചുകൊണ്ട് പറ‍ഞ്ഞത് ഇങ്ങനെ.

ഫ്രാൻസ് ഫുട്ബോളിൽ നിന്ന് കഴിഞ്ഞ വർഷം വരാന്‍ വിരമിച്ചി​രുന്നു. 2013ൽ ഫ്രാൻസ് ടീമിൽ അരങ്ങേറ്റം കുറിച്ച താരം 2014ലെ ലോകകപ്പ് ടീമിലും ഉൾപ്പെട്ടിരുന്നു. 2018ല്‍ റഷ്യയില്‍ നടന്ന ലോകകപ്പ് നേടിയ ഫ്രാൻസ് ടീമിൽ വരാൻ അംഗമായിരുന്നു. 93 മത്സരങ്ങളില്‍ ഫ്രഞ്ച് ദേശീയ ടീമിനെ പ്രതിനിധീകരിച്ച വരാൻ 2022ലെ ലോകകപ്പിലും കളിച്ചു. എന്നാൽ ഫൈനലിൽ വരാൻ അടങ്ങിയ സംഘം അർജന്‍റീനയോട് പരാജയപ്പെടുകയായിരുന്നു.. രാജ്യാന്തര കരിയറില്‍ അഞ്ച് ഗോളുകളും വരാന്റെ പേരിലുണ്ട്.

ക്ലബ് ഫുട്ബോളിൽ റയൽ മാഡ്രിഡിനൊപ്പം നാല് ചാംപ്യൻസ് ലീ​ഗും മൂന്ന് ലാ ലീ​ഗ കിരീടങ്ങളും വരാൻ നേടിയിട്ടുണ്ട്. 350തിലധികം മത്സരങ്ങളും റയലിനായി കളിച്ചു. 2021 മുതൽ 2023 വരെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ താരമായി 95 മത്സരങ്ങളിലും വരാൻ കളിച്ചു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us