ഓറഞ്ച് ലോഗോയില്‍ പ്രതിഷേധം ശക്തമായി; മഞ്ഞയിലേക്ക് മടങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്

പരമ്പരാഗത ലോഗോയായ മഞ്ഞയും നീലയും ചേര്‍ന്ന കൊമ്പനാനയ്ക്ക് പകരം ഓറഞ്ച് പശ്ചാത്തലത്തില്‍ വെള്ള നിറത്തിലുള്ള ആനയുടെ ലോഗോ വെച്ചതാണ് ആരാധകരോഷത്തിലേക്ക് വഴിവെച്ചത്

dot image

ക്ലബ്ബ് ലോഗോയിലെ നിറംമാറ്റത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമായതോടെ പഴയ പ്രൊഫൈല്‍ ചിത്രത്തിലേക്ക് മടങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്. പരമ്പരാഗത ലോഗോയായ മഞ്ഞയും നീലയും ചേര്‍ന്ന കൊമ്പനാനയ്ക്ക് പകരം ഓറഞ്ച് പശ്ചാത്തലത്തില്‍ വെള്ള നിറത്തിലുള്ള ആനയുടെ ലോഗോ വെച്ചതാണ് ആരാധകരോഷത്തിലേക്ക് വഴിവെച്ചത്. പിന്നാലെ ബ്ലാസ്റ്റേഴ്‌സ് പഴയ ലോഗോയിലേക്ക് മടങ്ങാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു.

നോര്‍ത്ത് ഈസ്റ്റിനെതിരെ സീസണിലെ ആദ്യ എവേ മത്സരത്തിന് മുന്നോടിയായിട്ടായിരുന്നു. ബ്ലാസ്‌റ്റേഴ്‌സ് ലോഗോ മാറ്റിയത്. നോര്‍ത്ത് ഈസ്റ്റിനെതിരെ എവേ ജഴ്സിയിലാണ് ബ്ലാസ്റ്റേഴ്സ് ഇറങ്ങിയത്. ടീമിന്റെ ഇത്തവണത്തെ എവേ ജഴ്സി വെള്ളയും ഓറഞ്ചും നിറത്തിലാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഈ ജഴ്സിയെ സൂചിപ്പിച്ചാണ് ബ്ലാസ്റ്റേഴ്സ് ഔദ്യോഗിക ലോഗോ മാറ്റിയതെന്നാണ് സൂചന.

എന്നാല്‍ ലോഗോ മാറ്റത്തിനെതിരെ നിരവധി ആരാധകര്‍ എതിര്‍പ്പ് അറിയിച്ച് രംഗത്തെത്തി. 'ഒരു ക്ലബ്ബിന്റെ ഐഡന്റിറ്റി എന്ന് പറയുന്നത് അതിന്റെ പേരും ലോഗോയും തീം കളറുമാണ്. മഞ്ഞയും നീലയുമാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ തീം കളര്‍. അതാണ് അതിന്റെ ഐഡന്റിറ്റി. നിലവില്‍ വളരെ മികച്ചതും ആകര്‍ഷകവുമായ ലോഗോയാണ് ടീമിന്റേത്. നീല പ്രതലത്തില്‍ മഞ്ഞ കൊമ്പന്‍ വരുന്ന ആ ലോഗോ മാറ്റി, ഒട്ടും മനോഹരമോ ആകര്‍ഷകമോ അല്ലാത്ത മറ്റൊരു ലോഗോ വെച്ച് നിലവാരം

കളയല്ലേ', എന്നായിരുന്നു ഒരു ആരാധകന്റെ കമന്റ്. ഓറഞ്ച് നിറത്തിലുള്ള ലോഗോ ആയതുകൊണ്ട് ബ്ലാസ്റ്റേഴ്സ് സംഘി ആയോ എന്നും ചിലര്‍ കമന്റ്സിലൂടെ ചോദിക്കുന്നുണ്ട്.

അതേസമയം നോര്‍ത്ത് ഈസ്റ്റിനെതിരായ മത്സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് സമനില വഴങ്ങിയിരിക്കുകയാണ്. ഗുവാഹത്തിയിലെ ഇന്ദിരാ ഗാന്ധി അത്ലറ്റിക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇരുടീമുകളും ഓരോ ഗോളടിച്ച് പിരിഞ്ഞു. സൂപ്പര്‍ സ്ട്രൈക്കര്‍ നോഹ സദോയിയുടെ തകര്‍പ്പന്‍ ഫിനിഷാണ് ബ്ലാസ്റ്റേഴ്സിന് സമനില സമ്മാനിച്ചത്. നോര്‍ത്ത് ഈസ്റ്റിന് വേണ്ടി അലാദ്ദീന്‍ അജാരെ ഗോള്‍ നേടി.

dot image
To advertise here,contact us
dot image