ഫ്രാൻസ് ഫുട്ബോൾ താരം അന്റോയിന്‍ ഗ്രീസ്മാന്‍ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചു

2018 ലോകകപ്പ് നേടിയ ഫ്രാൻസ് ടീമിൽ ​ഗ്രീസ്മാൻ അം​ഗമാണ്

dot image

ഫ്രാൻസ് ഫുട്ബോൾ താരം അന്റോയിന്‍ ഗ്രീസ്മാന്‍ അന്താരാഷ്ട ഫുട്‌ബോളില്‍നിന്ന് വിരമിച്ചു. വിരമിക്കൽ പ്രഖ്യാപിച്ചുകൊണ്ടുള്ള വീഡിയോ താരം സാമൂഹികമാധ്യങ്ങളില്‍ പങ്കുവെച്ചു. 2018ല്‍ ഫിഫ ലോകകപ്പ് നേടിയ ഫ്രാന്‍സ് ടീമില്‍ ​ഗ്രീസ്മാൻ അംഗമായിരുന്നു. ക്രൊയേഷ്യയ്ക്കെതിരായ ഫൈനൽ വിജയത്തിന് ​ഗ്രീസ്മാൻ ​ഗോളും സംഭാവന ചെയ്തിരുന്നു.

2018ലെ റഷ്യൻ ലോകകപ്പിൽ മാത്രം ഏഴ് മത്സരങ്ങളില്‍ നിന്നായി ​ഗ്രീസ്മാൻ നാല് ഗോളുകൾ നേടി. 2022ൽ ​ഗ്രീസ്മാൻ ഉൾപ്പെട്ട ഫ്രാൻസ് ടീം ലോകകപ്പിന്റെ ഫൈനൽ കളിച്ചു. 2021ൽ യുവേഫ നേഷൻസ് ലീ​ഗ് നേടിയ ഫ്രാൻസ് ടീമിലും ​ഗ്രീസ്മാൻ അം​ഗമാണ്. 2022ലെ ലോകകപ്പിൽ ഫൈനലിസ്റ്റുകളായ ഫ്രാൻസ് ടീമിന് വേണ്ടി ​ഗ്രീസ്മാന് ​ഗോൾ നേടാനായില്ല. എങ്കിലും മൂന്ന് അസിസ്റ്റുകൾ ​ഗ്രീസ്മാന്റെ സംഭാവനയായിരുന്നു.

രാജ്യത്തിനായി 137 മത്സരങ്ങളില്‍ ബൂട്ടുകെട്ടിയ ​ഗ്രീസ്മാൻ 33-ാം വയസിലാണ് വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുന്നത്. 44 ഗോളുകൾ ഫ്രഞ്ച് ടീമിനായി ​ഗ്രീസ്മാൻ വലയിലാക്കി. കരിയറിൽ പിന്തുണച്ച എല്ലാവർക്കും ​ഗ്രീസ്മാൻ പിന്തുണ വിരമിക്കൽ വീഡിയോയിൽ താരം നന്ദി പറയുന്നുണ്ട്. മികച്ച അനുഭവങ്ങളോടെയാണ് താൻ അന്താരാഷ്ട്ര ഫുട്ബോൾ കരിയർ അവസാനിപ്പിക്കുന്നതെന്നും ​ഗ്രീസ്മാൻ വ്യക്തമാക്കുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us