ഫിഫ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ഒക്ടോബർ 11ന് വെനസ്വേലയ്ക്കെതിരെയും 16ന് ബൊളീവിയയ്ക്കെതിരെയും നടക്കുന്ന മത്സരങ്ങൾക്കുള്ള അർജന്റീനൻ ടീമിനെ പ്രഖ്യാപിച്ചു. കോപ്പ അമേരിക്ക ഫൈനലിന് ശേഷം ലയണൽ മെസ്സി അർജന്റീനൻ ടീമിൽ തിരിച്ചെത്തി. നിലവിൽ അമേരിക്കൻ ക്ലബ് ഇന്റർ മയാമിക്കൊപ്പമാണ് മെസ്സി. ഇന്ന് പുലർച്ചെ നടന്ന മത്സരത്തിൽ കൊളംബസ് ക്രൂവിനെ പരാജയപ്പെടുത്തി ലയണൽ മെസ്സിയും സംഘവും എം എൽ എസ് സപ്പോർട്ടേഴ്സ് ഷീൽഡ് സ്വന്തമാക്കിയിരുന്നു. ലയണൽ മെസ്സിയുടെ കരിയറിലെ 46-ാം കിരീടവിജയമാണിത്.
ഇതേ സമയം ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തിനുള്ള അർജന്റീനൻ ടീമിൽ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസിന് ഇടമില്ല. താരത്തിനെതിരെ ഫിഫ അച്ചടക്ക നടപടി എടുത്തതിനെ തുടർന്നാണ് സൂപ്പർ ഗോൾകീപ്പറുടെ സാന്നിധ്യം അർജന്റീനയ്ക്ക് നഷ്ടമാകുന്നത്. കഴിഞ്ഞ മാസം നടന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ ചിലി ടീമിനെതിരെ നടത്തിയ അശ്ലീല ആംഗ്യവും കൊളംബിയയ്ക്കെതിരായ മത്സരത്തിലെ തോൽവിക്ക് പിന്നാലെ ഒരു ക്യാമറാമാനെ തല്ലിയെന്നുമുള്ള ആരോപണവുമാണ് മാർട്ടിനെസിനെതിരെ അച്ചടക്ക നടപടിക്ക് കാരണമായത്. രണ്ട് മത്സരങ്ങളിലാണ് എമിലിയാനോ മാർട്ടിനെസിന് അച്ചടക്ക നടപടി ലഭിച്ചിരിക്കുന്നത്.
അർജന്റീനൻ ടീം ഗോൾകീപ്പേഴ്സ്: ജെറോണിമോ റൂലി, വാൽട്ടർ ബെനിറ്റെസ്, ജുവാൻ മുസോ
പ്രതിരോധ താരങ്ങൾ: ഗോൺസാലോ മൊന്റിയേൽ, നൗഹേൽ മൊലീന, ക്രിസ്റ്റ്യൻ റൊമേരോ, ലിസാൻഡ്രോ മാർട്ടിനെസ്, നികോളാസ് ഒട്ടമെൻഡി, ജെർമൻ പെസെല്ല, ലിയാൻഡ്രോ ബലേർഡി, മാർകോസ് അക്യൂന, നിക്കോളാസ് ടാഗ്ലിയാഫിക്കോ.
മിഡ്ഫീൽഡേഴ്സ്: റോഡ്രിഗോ ഡി പോൾ, അലക്സിസ് മാക് അലിസ്റ്റർ, ലിയാൻഡ്രോ പരേഡസ്, എൻസോ ഫെർണാണ്ടസ്, ഗിയോവാണി ലോ സെലസോ, തിയാഗോ അൽമാഡാ, ഗുയിഡോ റോഡ്രിഗ്സ്, നികോ പാസ്.
ഫോർവേഡ്സ്: നികോളാസ് ഗോൺസാലസ്, ലൗട്ടാരോ മാർട്ടിനെസ്, അലെജാൻഡ്രോ ഗർണാച്ചോ, ഹൂലിയൻ ആൽവരെസ്, വാലെന്റീൻ കാർബോണി, പൗലോ ഡിബാല, ലയണൽ മെസ്സി.