പാലസും തകർന്നു; ലിവർപൂളിന് തുടർച്ചയായ ആറാം ജയം

ക്രിസ്റ്റൽ പാലസിനെ എതിരില്ലാത്ത ഒരു ഗോളിനാണ് ലിവർപൂൾ വീഴ്ത്തിയത്

dot image

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂൾ വിജയകുതിപ്പ് തുടരുന്നു. ക്രിസ്റ്റൽ പാലസിനെ എതിരില്ലാത്ത ഒരു ഗോളിനാണ് ലിവർപൂൾ വീഴ്ത്തിയത്. ഒമ്പതാം മിനിറ്റിൽ പോർച്ചുഗീസ് താരം ഡിയോഗോ ജോട്ടയാണ് ലിവർപൂളിന്‍റെ വിജയ ഗോൾ നേടിയത്. ഇതോടെ ആർനെ സ്ലോട്ടിനും സംഘത്തിനും തുടർച്ചയായ ആറാം വിജയമായി.

ക്രിസ്റ്റൽ പാലസിന്റെ തട്ടകമായ സെൽറെസ്റ്റ് പാർക്കിൽ നടന്ന മത്സരത്തിൽ തുടക്കം മുതൽ ആക്രമിച്ചു കളിച്ചത് ആതിഥേയരായിരുന്നുവെങ്കിലും ഫിനിഷിങ്ങിലെ പോരായ്മ തിരിച്ചടിച്ചു. കളിയുടെ ഗതിക്ക് വിപരീതമായി ഒമ്പതാം മിനുട്ടിൽ ഇടതു വിങ്ങിലൂടെ മുന്നേറി കോഡി ഗാക്‌പോ ബോക്‌സിലേക്ക് നൽകിയ ക്രോസ് വലയിലാക്കി ജോട്ട ലിവർപൂളിനെ മുന്നിലെത്തിച്ചു. ശേഷം ലിവർപൂൾ കളിയുടെ ആധിപത്യം തിരിച്ചെടുത്തു.

രണ്ടാം പകുതിയിൽ കൗണ്ടർ അറ്റാക്കിലൂടെ ഗോൾ മടക്കാൻ ആതിഥേയർ പരമാവധി ശ്രമിച്ചെങ്കിലും അലിസൻ ബെക്കറിന്‍റെ തകർപ്പൻ സേവുകൾ ലിവർപൂളിന്‍റെ രക്ഷയ്‌ക്കെത്തി. 79ാം മിനിറ്റിൽ പേശിവലിവിനെ തുടർന്ന് അലിസനെ പിൻവലിക്കേണ്ടി വന്നുവെങ്കിലും ക്രിസ്റ്റല്‍ പാലസിന് ഗോളൊന്നും നേടാനായില്ല. ജയത്തോടെ ഏഴ് മത്സരങ്ങളിൽ ആറു ജയമടക്കം 18 പോയന്റുമായാണ് ലിവർപൂൾ ഒന്നാമത് തുടരുന്നത്. മാഞ്ചസ്റ്റർ സിറ്റി, ആഴ്ണസൽ ക്ലബുകളാണ് രണ്ടും മൂന്നും സ്ഥാനത്തുള്ളത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us