ഐഎസ്എൽ; കൊൽക്കത്ത ഡെർബിയിൽ മുഹമ്മദൻസിനെ തകർത്ത് മോഹൻ ബ​ഗാൻ

പോയിന്റ് ടേബിളിൽ നാലാം സ്ഥാനത്തേയ്ക്ക് ഉയരാനും ബ​ഗാന് കഴിഞ്ഞു

dot image

ഇന്ത്യൻ സൂപ്പർ ലീ​ഗിൽ മുഹമ്മദൻസിനെ തകർത്ത് മോഹൻ ബ​ഗാൻ. എതിരില്ലാത്ത മൂന്ന് ​ഗോളുകൾക്കാണ് മോഹൻ ബ​ഗാൻ മുഹമ്മദൻസിനെ തകർത്തെറിഞ്ഞത്. മോ​ഹൻ ബ​ഗാന്റെ ആധിപത്യം കണ്ട ആദ്യ പകുതിയിൽ തന്നെയാണ് മൂന്ന് ​ഗോളുകളും പിറന്നത്. എട്ടാം മിനിറ്റിൽ ജാമി മക്ലാരൻ, 31-ാം മിനിറ്റിൽ സുബാഷിഷ് ബോസ്, 36-ാം മിനിറ്റിൽ ​ഗ്രെ​ഗ് സ്റ്റെവാർട്ട് എന്നിവരാണ് മോഹൻ ബ​ഗാനായി ​ഗോളുകൾ നേടിയത്. ആദ്യ പകുതിയിൽ മുഹമ്മദൻസ് ചിത്രത്തിലില്ലായിരുന്നു.

രണ്ടാം പകുതിയിലും മോഹൻ ബ​ഗാൻ മത്സരത്തിലെ ആധിപത്യം തുടർന്നു. നിരവധി അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും രണ്ടാം പകുതിയിൽ ​​ഗോളെണ്ണം കൂട്ടാൻ ബ​ഗാന് കഴിഞ്ഞില്ല. എങ്കിലും ജോസ് മൊളീനയുടെ ടീമിന് ഏറെ ആത്മവിശ്വാസം നൽകുന്ന വിജയമാണ് മോഹൻ ബ​ഗാൻ നേടിയത്.

നാല് മത്സരങ്ങളിൽ നിന്ന് രണ്ട് ജയവും ഒരു സമനിലയും ഒരു തോൽവിയുമുള്ള മോഹൻ ബ​ഗാന് ഏഴ് പോയിന്റാണുള്ളത്. ടേബിളിൽ നാലാം സ്ഥാനത്തേയ്ക്ക് ഉയരാനും ബ​ഗാന് കഴിഞ്ഞു. നാല് മത്സരങ്ങളിൽ നിന്ന് ഒരു ജയവും ഒരു സമനിലയും രണ്ട് തോൽവിയുമുള്ള മുഹമ്മദൻസ് പോയിന്റ് ടേബിളിൽ 10-ാം സ്ഥാനത്താണ്.

Mohun Bagan won Kolkata Derby, hammpered Mohammedan SC

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us