താന്‍ വിരമിച്ചത് റയല്‍ മാഡ്രിഡിന്റെ മുന്നേറ്റത്തെയും വിജയങ്ങളെയും ബാധിക്കില്ലെന്ന് വെറ്ററന്‍ മിഡ്ഫീല്‍ഡര്‍ ടോണി ക്രൂസ്. റൊണാള്‍ഡോ അടക്കമുള്ള താരങ്ങള്‍ പടിയിറങ്ങിയപ്പോഴും റയല്‍ പൊരുത്തപ്പെട്ട് മുന്നോട്ടുപോയിട്ടുണ്ടെന്നും വിജയങ്ങളും കിരീടങ്ങളും സ്വന്തമാക്കിയിട്ടുണ്ടെന്നും ക്രൂസ് ചൂണ്ടിക്കാട്ടി. വെല്ലുവിളികളെ നേരിടുന്നതിലുള്ള ടീമിന്റെ കഴിവില്‍ തനിക്ക് പ്രതീക്ഷയുണ്ടെന്നും തന്റെ അഭാവം ക്ലബ്ബിനെ മോശമായി ബാധിക്കുമെന്ന് വിശ്വസിക്കുന്നില്ലെന്നും ക്രൂസ് അഭിപ്രായപ്പെട്ടു.
'റയലില്‍ നിന്ന് ക്രിസ്റ്റിയാനോ റൊണാള്‍ഡോയും പിന്നീട് സെര്‍ജിയോ റാമോസും പോയി. അപ്പോഴെല്ലാം റയല്‍ മാഡ്രിഡ് ആ സാഹചര്യത്തോട് പൊരുത്തപ്പെട്ടു. അവര്‍ എപ്പോഴും പൊരുത്തപ്പെടുകയും വിജയിച്ചുകൊണ്ടേയിരിക്കുകയും ചെയ്യുന്നു. റൊണാള്‍ഡോയും റാമോസും ഇല്ലാതെ റയല്‍ രണ്ട് ചാമ്പ്യന്‍സ് ലീഗ് നേടി. അതുപോലെ തന്നെ ഞാന്‍ പോയാലും സംഭവിക്കും', ക്രൂസ് പറഞ്ഞു. ഒരു പോഡ്കാസ്റ്റില്‍ സംസാരിക്കവേയായിരുന്നു താരത്തിന്റെ പ്രതികരണം.
⚪️⚠️ Toni Kroos: "Real Madrid has adapted when Cristiano left, when Sergio Ramos left... they’ve always adapted and stayed winning!".
— Fabrizio Romano (@FabrizioRomano) October 4, 2024
We won the UCL twice without, for example, the two mentioned... although they were and are absolute legends. The same will happen to me now". pic.twitter.com/7fLT2qbCz5
റയല്‍ മാഡ്രിഡിന് വേണ്ടി ഒരുപാട് ട്രോഫികള്‍ നേടിയിട്ടുള്ള താരങ്ങളാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ടോണി ക്രൂസും. 2018ലാണ് റൊണാള്‍ഡോ സാന്റിയാഗോ ബെര്‍ണബ്യൂവിന്റെ പടിയിറങ്ങിയത്. എന്നാല്‍ ക്രൂസ് ഈ വര്‍ഷത്തെ സീസണ്‍ വരെ റയലിനൊപ്പം ഒരുപാട് കിരീടങ്ങള്‍ ഉയര്‍ത്തി. കഴിഞ്ഞ സീസണിന്റെ അവസാനത്തിലാണ് ജര്‍മ്മന്‍ താരമായ ക്രൂസ് പ്രൊഫഷണല്‍ ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. 2024 യൂറോ കപ്പോടെ ബൂട്ടഴിക്കുമെന്ന് സമൂഹമാധ്യമങ്ങളിലൂടെയായിരുന്നു ക്രൂസ് അറിയിച്ചത്.
Content Highlights: Real Madrid moved on after Ronaldo and Ramos and they will after me says Toni Kroos