ഫിഫ ഫുട്‌സാല്‍ ലോകകപ്പില്‍ ബ്രസീല്‍ ചാമ്പ്യന്മാര്‍. ചിരവൈരികളായ അര്‍ജന്റീനയെ തകര്‍ത്താണ് മഞ്ഞപ്പട കപ്പുയര്‍ത്തിയത്. ഉസ്‌ബെക്കിസ്താനില്‍ നടന്ന കലാശപ്പോരില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ബ്രസീലിന്റെ വിജയം.
🇧🇷 BRAZIL ARE #FUTSALWC CHAMPIONS!
— FIFA World Cup (@FIFAWorldCup) October 6, 2024
മത്സരത്തിന്റെ ആദ്യപകുതിയിലായിരുന്നു എല്ലാ ഗോളുകളും പിറന്നത്. ഫൈനലിന്റെ ആറാം മിനിറ്റില്‍ തന്നെ ബ്രസീല്‍ മുന്നിലെത്തി. ഫെറാവോയിലൂടെയാണ് ബ്രസീല്‍ അര്‍ജന്റീനയ്ക്ക് ആദ്യപ്രഹരം ഏല്‍പ്പിച്ചത്.
ലീഡ് വഴങ്ങിയതിന്റെ ആഘാതം മാറും മുന്‍പെ അര്‍ജന്റീനയുടെ വല രണ്ടാമതും കുലുങ്ങി. 12-ാം മിനിറ്റില്‍ റഫയാണ് ബ്രസീലിന്റെ ലീഡ് ഇരട്ടിയാക്കിയത്. 38-ാം മിനിറ്റില്‍ മത്തിയാസ് റോസയിലൂടെ ബ്രസീല്‍ ഒരു ഗോള്‍ തിരിച്ചടിച്ചു. തുടര്‍ന്നുള്ള മുന്നേറ്റങ്ങളൊന്നും ലക്ഷ്യം കാണാതിരുന്നതോടെ ബ്രസീല്‍ സ്വപ്‌നകിരീടം സ്വന്തമാക്കി.
ആറാം തവണയാണ് ബ്രസീല്‍ ഫുട്‌സാല്‍ ലോകകിരീടം ഉയര്‍ത്തുന്നത്. 1989, 1992, 1996, 2008, 2012 വര്‍ഷങ്ങളിലായിരുന്നു കാനറികള്‍ ഇതിനുമുന്‍പ് ഫുട്‌സാല്‍ ചാമ്പ്യന്മാരായത്.
Content Highlights: Brazil has won the FIFA Futsal World Cup after beating Argentina 2-1 in the final