വിയറ്റ്നാമിനെതിരായ സൗഹൃദ ഫുട്ബോൾ മത്സരം; ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു, ​സഹൽ ഇല്ല

ഒക്ടോബർ 12നാണ് ഇന്ത്യൻ ടീമിന്റെ വിയറ്റ്നാമിനെതിരായ സൗഹൃദ മത്സരം നടക്കുക.

dot image

വിയറ്റ്നാമിനെതിരായ സൗഹൃദ ഫുട്ബോൾ മത്സരത്തിനുള്ള 23 അം​ഗ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഹൽ അബ്ദുൾ സമദ്, നന്ദകുമാർ ശേഖർ, അനിരുദ്ധ് ഥാപ്പ എന്നിവർ ടീമിലില്ല. ഇന്ത്യൻ സൂപ്പർ ലീ​ഗ് ക്ലബ് മോഹൻ ബ​ഗാൻ സഹലിനെയും അനിരുദ്ധ് ഥാപ്പയെയും വിട്ടുനൽകാൻ തയ്യാറായില്ല. ഈസ്റ്റ് ബം​​ഗാളിന്റെ താരമായ നന്ദകുമാർ ശേഖറിനും ഇന്ത്യൻ ടീമിലേക്ക് വഴിയൊരുങ്ങിയില്ല.

ഒക്ടോബർ 12നാണ് ഇന്ത്യൻ ടീമിന്റെ വിയറ്റ്നാമിനെതിരായ സൗഹൃദ മത്സരം നടക്കുക. നേരത്തെ ഒക്ടോബർ ഒമ്പത് മുതൽ 12 വരെ ലെബനൻ കൂടി ഉൾപ്പെട്ട ത്രിരാഷ്ട്ര ടൂർണമെന്റാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ ലെബനൻ ടൂർണമെന്റിൽ നിന്ന് പിന്മാറിയതോടെ ഇന്ത്യയും വിയറ്റ്നാമും സൗഹൃദ മത്സരം കളിക്കാമെന്ന് തീരുമാനിക്കുകയായിരുന്നു. വിയറ്റ്നാമാണ് മത്സരത്തിന് വേദിയൊരുക്കുന്നത്.

ഇന്ത്യൻ ടീം ​ഗോൾകീപ്പേഴ്സ്: ​ഗുർപ്രീത് സിങ് സന്ധു, അമരീന്ദർ സിങ്, വിശാൽ കെയ്ത്ത്.

ഡിഫൻഡേഴ്സ്: നിഖിൽ പൂജാരി, രാഹുൽ ഭേക്കെ, ചിംഗ്‌ലെൻസാന സിംഗ്, അൻവർ അലി, ആകാശ് സാങ്‍വാൻ, സുബാഷിഷ് ബോസ്, ആശിഷ് റായി, മെഹ്താബ് സിങ്, റോഷൻ സിങ് നവോറെം.

മിഡ്ഫീൽഡേഴ്സ്: സുരേഷ് സിങ് വാങ്ജാം, ലാൽറിൻലിയാന നാംതെ, ജീക്സൺ സിങ്, ബ്രാണ്ടൻ ഫെർണാണ്ടസ്, ലിസ്റ്റൺ കൊളാസോ, ലാലെങ്‌മാവിയ റാൾട്ടെ, ലാലിയന്‍സുവാല ചങ്‌തെ.

ഫോർവേഡ്സ്: എഡ്മണ്ട് ലാൽറിൻഡിക, ഫാറൂഖ് ചൗധരി, മൻവീർ സിങ്, വിക്രം പ്രതാപ് സിങ്.

Content Highlights: India names squad for Vietnam friendly

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us