അര്‍ജന്റൈന്‍ താരം ഗര്‍നാചോയ്ക്ക് വരാനിരിക്കുന്ന ലോകകപ്പ് യോഗ്യത മത്സരങ്ങള്‍ നഷ്ടമാകും

വെനസ്വേലയ്ക്കും ബൊളീവിയയ്ക്കുമെതിരായ ലോകകപ്പ് യോഗ്യത മത്സരങ്ങളാണ് ഗര്‍നാചോയ്ക്ക് നഷ്ടമാവുക.

dot image

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് യുവതാരം അലെജാന്‍ഡ്രോ ഗര്‍നാചോയ്ക്ക് അര്‍ജന്റീനയുടെ വരാനിരിക്കുന്ന ലോകകപ്പ് യോഗ്യത മത്സരങ്ങള്‍ നഷ്ടമാവും. കാല്‍മുട്ടിലേറ്റ പരിക്കിനെ തുടർന്ന് താരം അര്‍ജന്റൈന്‍ ടീമിനൊപ്പം ചേരില്ലെന്നാണ് റിപ്പോര്‍ട്ട്. വെനസ്വേലയ്ക്കും ബൊളീവിയയ്ക്കുമെതിരായ ലോകകപ്പ് യോഗ്യത മത്സരങ്ങളാണ് ഗര്‍നാചോയ്ക്ക് നഷ്ടമാവുക.

ആസ്റ്റണ്‍ വില്ലയ്‌ക്കെതിരെ ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞ പ്രീമിയര്‍ ലീഗ് മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വേണ്ടി ഗര്‍നാചോ ഇറങ്ങിയിരുന്നു. എന്നാല്‍ പിന്നീട് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ദേശീയ ടീമിനൊപ്പമുള്ള വരാനിരിക്കുന്ന യോഗ്യത മത്സരങ്ങള്‍ ഗര്‍നാചോയ്ക്ക് നഷ്ടമായത്.

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ നിര്‍ണായക താരമാണ് 20 കാരനായ ഗര്‍നാചോ. ഈ സീസണില്‍ എല്ലാ മത്സരങ്ങളിലും 11 മത്സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. യുണൈറ്റഡിന് വേണ്ടി നാല് ഗോളുകളും മൂന്ന് അസിസ്റ്റുകളും നേടി. എട്ട് കളികളില്‍ നിന്ന് 18 പോയിന്റുമായി സ്റ്റാന്‍ഡിംഗില്‍ മുന്നിലാണ് നിലവിൽ അര്‍ജന്റീന.

Content Highlights: Alejandro Garnacho to miss World Cup qualifiers for Argentina

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us