മെസ്സി എഫക്ട്; ഇന്റർ മയാമിക്ക് വേണ്ടി ജേഴ്‌സി നിയമത്തിൽ മാറ്റം വരുത്തി മേജർ ലീഗ് സോക്കർ

മേജർ ലീഗ് സോക്കറിൽ സാധാരണയായി പുതിയ സീസണിൽ ക്ലബിന് ഒരു ജേഴ്‌സി മാത്രമേ പുതുതായി ഇറക്കാനുള്ള അനുവാദമുള്ളൂ.

dot image

ഫുട്ബോൾ ലോകത്തിലെ സകല നേട്ടങ്ങളും നേടി ഒരു വെക്കേഷൻ പോലെയാണ് സൂപ്പർ താരം ലയണൽ മെസ്സി മേജർ ലീഗ് സോക്കർ ക്ലബായ ഇന്റർ മയാമിയിലേക്ക് കാലെടുത്ത് വെച്ചത്. അതോടെ അന്ന് വരെ ഫുട്ബോൾ ലോകത്ത് അധികം ചർച്ച ചെയ്യപ്പെടാതിരുന്ന ടൂർണമെന്റും ക്ലബും ഒറ്റയടിക്ക് ഹിറ്റായി. മെസ്സിയുടെ വരവ് ക്ലബിനും ലീഗിനും ചില്ലറ മൈലേജല്ല നൽകിയത്.

കളിക്കളത്തിനപ്പുറത്തേക്കും മെസ്സി കാരണം അമേരിക്കയിൽ നേട്ടങ്ങളേറെയുണ്ടായി. ലോകോത്തര ബ്രാൻഡുകളുമായി ക്ലബ് മൾട്ടി മില്യൺ ഡോളറുകളുടെ കരാറുകളിലെത്തി. ക്ലബ്ബിന്റെയും ടൂർണ്ണമെന്റിന്റെയും വരുമാനം കൂടി. കളി കാണാൻ സ്‌റ്റേഡിയത്തിലെത്തുന്നവരുടെയും തത്സമയം സ്‌ക്രീനിൽ കാണുന്നവരുടെയും എണ്ണത്തിൽ വൻതോതിലുള്ള വർധനവുണ്ടായി. സംപ്രേഷണാവകാശം വലിയ തുകയ്ക്ക് വിറ്റു.

ഈ കാലയളവിൽ ലോകത്ത് ഏറ്റവും അധികം വിറ്റഴിക്കപ്പെട്ട ജേഴ്‌സികളിലൊന്നായി ഇന്റർ മയാമിയുടെ മെസ്സിയുടെ പത്താം നമ്പർ ജേഴ്‌സി മാറി. അങ്ങനെ മെസ്സിയുടെ വരവ് മേജർ ലീഗ് സോക്കാർ ലീഗിന്റെ പല നിയമങ്ങളും വരെ മാറ്റുന്നതിലേക്ക് നയിച്ചു. ഇപ്പോഴിതാ ഒടുവിൽ ഇന്റർമയാമിയെ ജേഴ്‌സിയുമായി ബന്ധപ്പെട്ട നിയമങ്ങൾ ലംഘിക്കാൻ ലീഗ് അധികൃതർ അനുവദിച്ചു എന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. പുതിയ സീസണിൽ മയാമിയെ ഹോം കിറ്റും എവേ കിറ്റും പുറത്തിറക്കാൻ അനുവദിച്ചുവെന്നാണ് വേൾഡ് സോക്കർ ടോക്ക്‌സിനെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

മേജർ ലീഗ് സോക്കറിൽ സാധാരണയായി പുതിയ സീസണിൽ ക്ലബിന് ഒരു ജേഴ്‌സി മാത്രമേ പുതുതായി ഇറക്കാനുള്ള അനുവാദമുള്ളൂ, ഈ നിയമമാണ് മയാമിക്ക് വേണ്ടി അധികൃതർ മാറ്റിയത്. ലീഗിൽ മറ്റേത് ടീമിനെക്കാളും കൂടുതൽ ജേഴ്‌സികൾ മയാമി വിൽക്കുന്നുണ്ടെന്നും ഇത് ലീഗിന് ഗുണം ചെയ്യുന്നുണ്ടെന്നും അതിനാൽ നിയമത്തെ മറികടക്കാൻ ക്ലബ്ബിനെ അനുവദിക്കുന്നതായും എംഎൽഎസ് ലീഗ് അധികൃതർ പ്രസ്താവനയിൽ പറഞ്ഞു.

Content Highlights: inter Miami set to be allowed to break MLS jercey rule.

dot image
To advertise here,contact us
dot image