തുടർ പരാജയങ്ങളിൽ നിന്ന് മോചനം വേണം; ഈസ്റ്റ് ബംഗാള്‍ എഫ്‌സിയുടെ പുതിയ ഹെഡ് കോച്ചായി ഓസ്‌കാര്‍ ബ്രൂസണ്‍ വരുന്നു

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മോശം പ്രകടനമാണ് ഈസ്റ്റ് ബംഗാള്‍ പുറത്തെടുക്കുന്നത്

dot image

ഈസ്റ്റ് ബംഗാള്‍ എഫ്‌സി അവരുടെ പുതിയ മുഖ്യപരിശീലകനായി ഓസ്‌കാര്‍ ബ്രൂസണെ നിയമിച്ചു. കാള്‍സ് ക്വാഡ്രാറ്റിന്റെ പകരക്കാരനായാണ് ബ്രൂസണ്‍ ഈസ്റ്റ് ബംഗാളിന്റെ തട്ടകത്തിലെത്തുന്നത്. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് സീസണിലെ ബാക്കിയുള്ള മത്സരങ്ങളിലെല്ലാം ബ്രൂസന്റെ കീഴിലായിരിക്കും ഈസ്റ്റ് ബംഗാള്‍ ഇറങ്ങുക.

ഒന്‍പത് വര്‍ഷത്തിന് ശേഷം ഐഎസ്എല്ലിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് ബ്രൂസണ്‍. 2015 ഐഎസ്എല്‍ സീസണില്‍ മുംബൈ സിറ്റി എഫ്‌സിയുടെ അസിസ്റ്റന്റ് കോച്ചായി ബ്രൂസണ്‍ പ്രവര്‍ത്തിച്ചിരുന്നു. ഇന്ത്യന്‍ ക്ലബ്ബുകളായ സ്‌പോര്‍ട്ടിങ് ക്ലബ്ബ് ഡി ഗോവ, മുംബൈ എഫ്‌ സി എന്നിവയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

2024 ജൂലൈ വരെ ബംഗ്ലാദേശിന്റെ ടോപ് ഫ്‌ളൈറ്റ് ടീമായ ബശുന്ധര കിങ്‌സിന്റെ പരിശീലകനായിരുന്നു ബ്രൂസണ്‍. ബശുന്ധരയെ അഞ്ച് തവണ ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് കിരീടത്തിലേക്ക് നയിച്ചത് ബ്രൂസണാണ്. കൂടാതെ മൂന്ന് തവണ ഇന്‍ഡിപെന്‍ഡന്‍സ് കപ്പുകളും മൂന്ന് ഫെഡറേഷന്‍ കപ്പുകളും നേടിയിട്ടുണ്ട്.

അതേസമയം ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മോശം പ്രകടനമാണ് ഈസ്റ്റ് ബംഗാള്‍ പുറത്തെടുക്കുന്നത്. നാല് മത്സരങ്ങളില്‍ നാലും പരാജയപ്പെട്ട ഈസ്റ്റ് ബംഗാള്‍ ഒരു പോയിന്റും ഇല്ലാതെ പട്ടികയില്‍ അവസാന സ്ഥാനത്താണ്.

Content Highlights: East Bengal appointed Oscar Bruzon as its new head coach

dot image
To advertise here,contact us
dot image