ലിവർപൂൾ പരിശീലക സ്ഥാനം ഒഴിഞ്ഞ ശേഷം ആദ്യ ദൗത്യം; ക്ലോപ്പ് ഇനി റെഡ്ബുൾ ഗ്രൂപ്പിനൊപ്പം

2015 ഒക്ടോബറില്‍ ലിവര്‍പൂളിന്റെ പരിശീലകനായ ക്ലോപ്പ് ടീമിനെ ചാമ്പ്യന്‍സ് ലീഗിലും പ്രീമിയര്‍ ലീഗിലും ക്ലബ് ലോകകപ്പിലും എഫ് എ കപ്പിലും ലീഗ് കപ്പിലും സൂപ്പര്‍ കപ്പിലും കമ്യൂണിറ്റി ഷീല്‍ഡിലും ചാമ്പ്യന്‍മാരാക്കി

dot image

മ്യൂണിച്ച്: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് ലിവര്‍പൂളിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞതിന് ശേഷം ആദ്യ ചുമതല ഏറ്റെടുത്ത് ജര്‍മ്മന്‍ കോച്ച് യുര്‍ഗന്‍ ക്ലോപ്പ്. റെഡ് ബുള്‍ ഗ്രൂപ്പിന്റെ ഗ്ലോബല്‍ ഫുട്‌ബോള്‍ മേധാവി ആയാണ് ക്ലോപ് ചുമതലയേറ്റെടുത്തത്. ബുണ്ടസ് ലീഗ ക്ലബ് ആര്‍ ബി ലൈപ്‌സിഷ് ഉള്‍പ്പടെ നിരവധി ക്ലബുകളുടെ ഉടമസ്ഥാവകാശം ഉള്ളവരാണ് റെഡ് ബുൾ ഗ്രൂപ്പ്. ജനുവരി ഒന്നിനാണ് ക്ലോപ് ഔദ്യോഗികമായി ചുമതലയേല്‍ക്കുക. 2015 ഒക്ടോബറില്‍ ലിവര്‍പൂളിന്റെ പരിശീലകനായ ക്ലോപ്പ് ടീമിനെ ചാമ്പ്യന്‍സ് ലീഗിലും പ്രീമിയര്‍ ലീഗിലും ക്ലബ് ലോകകപ്പിലും എഫ് എ കപ്പിലും ലീഗ് കപ്പിലും സൂപ്പര്‍ കപ്പിലും കമ്യൂണിറ്റി ഷീല്‍ഡിലും ചാമ്പ്യന്‍മാരാക്കി.

ജനുവരിയില്‍ ചുമതല ഏറ്റെടുക്കുന്ന ക്ലോപ്പ് ജര്‍മ്മനി, അമേരിക്ക, ബ്രസീല്‍, ഓസ്ട്രിയ എന്നീ രാജ്യങ്ങളിലെ റെഡ്ബുള്‍ ക്ലബുകളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം വഹിക്കുമെന്ന് കമ്പനി വ്യക്തമാക്കി. റെഡ്ബുള്‍ ക്ലബുകളിലെ കോച്ചുമാര്‍ക്ക് പരിശീലനം നല്‍കുന്നതിനൊപ്പം വിവിധ ടീമുകളിലേക്കുള്ള സ്‌കൗട്ടിന്റെയും മേല്‍നോട്ടവും നിര്‍വഹിക്കും. വ്യത്യസ്തമായൊരു ചുമതലയാണ് ഏറ്റെടുക്കുന്നതെന്നും പുതിയ വെല്ലുവിളികള്‍ തന്നെ പ്രചോദിപ്പിക്കുന്നുണ്ടെന്നും റെഡ്ബുള്ളുമായി കരാറില്‍ എത്തിയശേഷം ക്ലോപ്പ് പറഞ്ഞു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us