വേതനം നല്‍കിയില്ല; ബാഴ്‌സലോണയ്‌ക്കെതിരെ കേസ് നല്‍കാനൊരുങ്ങി സെര്‍ജിയോ അഗ്യൂറോ

അഗ്യൂറോ 2021ലാണ് ബാഴ്‌സയിലെത്തുന്നത്

dot image

വേതനം നല്‍കാത്തതിന്റെ പേരില്‍ മുന്‍ ക്ലബ്ബ് ബാഴ്‌സലോണയ്‌ക്കെതിരെ സെര്‍ജിയോ അഗ്യൂറോ കേസ് നല്‍കാന്‍ ഒരുങ്ങുന്നെന്ന് റിപ്പോര്‍ട്ട്. മൂന്ന് മില്ല്യണ്‍ യൂറോയിലധികം രൂപയാണ് ബാഴ്‌സ അഗ്യൂറോയ്ക്ക് നല്‍കാനുള്ളതെന്നാണ് റിപ്പോര്‍ട്ട്.

മാഞ്ചസ്റ്റര്‍ സിറ്റിയില്‍ നിന്ന് 2021ലാണ് അഗ്യൂറോ ബാഴ്‌സയിലെത്തുന്നത്. രണ്ട് വര്‍ഷത്തെ കരാറിലാണ് ഫ്രീ ട്രാന്‍സ്ഫറായി അഗ്യൂറോ സ്പാനിഷ് ഭീമന്മാരുടെ ഭാഗമായത്. എന്നാല്‍ ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് താരത്തിന് പിന്നീട് കളിക്കാന്‍ സാധിച്ചില്ല. അഞ്ച് മത്സരങ്ങളിലായി 165 മിനിറ്റ് മാത്രമാണ് അഗ്യൂറോ ബാഴ്‌സയുടെ കുപ്പായത്തില്‍ കളത്തിലിറങ്ങിയത്.

അസുഖം വഷളായതോടെ അഗ്യൂറോ വിരമിക്കല്‍ പ്രഖ്യാപിക്കുകയും ചെയ്തു. അഗ്യൂറോ രണ്ടാം വര്‍ഷത്തെ വേതനം ഒഴിവാക്കാമെന്ന് പറഞ്ഞിരുന്നെങ്കിലും കരാറിന്റെ ആദ്യ വര്‍ഷത്തെ പണം പോലും ക്ലബ്ബ് നല്‍കിയിരുന്നില്ല. ഒന്നാം വര്‍ഷത്തെ ഇന്‍ഷുറന്‍സ് പണം നല്‍കാമെന്ന് ബാഴ്‌സ സമ്മതിച്ചിരുന്നു. എന്നാല്‍ അഗ്യൂറോയ്ക്ക് മുന്‍പും ഹൃദ്രോഗം ഉണ്ടായിരുന്നെന്ന് ആരോപിച്ച് ക്ലബ്ബിന്റെ ഇന്‍ഷുറര്‍ പണം നല്‍കാന്‍ വിസമ്മതിക്കുകയായിരുന്നു. ക്ലബ്ബുമായി കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പിന് തയ്യാറാണെന്ന് അഗ്യൂറോ അറിയിച്ചിട്ടുമുണ്ട്.

Content Highlights: Sergio Aguero sues former club Barcelona over unpaid wages, Reports

dot image
To advertise here,contact us
dot image