മഞ്ചേരിയില്‍ ഇന്ന് തീപാറും; മലപ്പുറം എഫ്‌സി വീണ്ടും ഫോഴ്‌സാ കൊച്ചിക്കെതിരെ

ഇരുടീമുകളും കൊച്ചി കലൂര്‍ സ്റ്റേഡിയത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ വിജയം മലപ്പുറത്തിനൊപ്പമായിരുന്നു

dot image

സൂപ്പര്‍ ലീഗ് കേരളയില്‍ ഇന്ന് തീപാറും പോരാട്ടത്തിന് കളമൊരുങ്ങും. ലീഗിന്റെ ആറാം റൗണ്ടിലെ അവസാന മത്സരത്തില്‍ മലപ്പുറം എഫ്‌സി ഫോഴ്‌സാ കൊച്ചിയെ നേരിടും. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് കിക്കോഫ്.

മലപ്പുറവും കൊച്ചിയും രണ്ടാമത്തെ തവണയാണ് ലീഗില്‍ ഏറ്റുമുട്ടുന്നത്. ലീഗിലെ ഉദ്ഘാടന മത്സരത്തില്‍ ഇരുടീമുകളും കൊച്ചി കലൂര്‍ സ്റ്റേഡിയത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ വിജയം മലപ്പുറത്തിനൊപ്പമായിരുന്നു. ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കായിരുന്നു കൊച്ചിയെ മുട്ടുകുത്തിച്ചത്.

എന്നാല്‍ നേരത്തെ ഏറ്റുമുട്ടിയ മലപ്പുറവും കൊച്ചിയുമല്ല ഇപ്പോള്‍. ആദ്യ മത്സരത്തില്‍ കൊച്ചിയെ വീഴ്ത്തിയതിന് ശേഷം മലപ്പുറത്തിന് ലീഗില്‍ വിജയം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അഞ്ച് മത്സരങ്ങളില്‍ ഒരു വിജയവും രണ്ട് തോല്‍വിയും രണ്ട് സമനിലയുമടക്കം അഞ്ച് പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് മലപ്പുറം. തട്ടകമായ പയ്യനാട് സ്റ്റേഡിയത്തില്‍ മലപ്പുറത്തിന് വിജയിക്കാനായിട്ടില്ലെന്നതും നിരാശയാണ്.

അതേസമയം ഫോഴ്‌സാ കൊച്ചി മിന്നും പ്രകടനമാണ് കാഴ്ച വെക്കുന്നത്. മലപ്പുറം എഫ്‌സിയോട് അടിയറവ് പറഞ്ഞതിന് ശേഷം കൊച്ചിക്ക് ലീഗില്‍ പരാജയം അറിയേണ്ടിവന്നിട്ടില്ല. അഞ്ച് മത്സരങ്ങളില്‍ രണ്ട് വിജയവും രണ്ട് സമനിലയും ഒരു പരാജയവുമടക്കം എട്ട് പോയിന്റുമായി പട്ടികയില്‍ മൂന്നാമതാണ് കൊച്ചി.

Content Highlights: super league kerala: malappuram fc vs forca kochi match today

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us