ബ്ലൈൻഡ് ഫുട്ബോൾ ലോകകപ്പിന് വേദിയാകാൻ കൊച്ചി; കിരീട പ്രതീക്ഷയിൽ ആതിഥേയരായ ഇന്ത്യ

മലപ്പുറം സ്വദേശി ഇ അപർണയാണ് ഇന്ത്യൻ ടീമിലെ ഏക മലയാളി സാന്നിധ്യം

dot image

അടുത്ത വർഷം ഇന്ത്യയിൽ നടക്കുന്ന വനിതാ ബ്ലൈൻഡ് ഫുട്ബോൾ ലോകകപ്പിന് കൊച്ചി ആതിഥേയത്വം വഹിക്കും. കഴിഞ്ഞ വർഷം ഇംഗ്ലണ്ടിൽ നടന്ന പ്രഥമ വനിതാ ബ്ലൈൻഡ് ഫുട്ബോൾ ലോകകപ്പിൽ നാലാം സ്ഥാനക്കാരായ ഇന്ത്യൻ ടീമിന് ഇത്തവണ സ്വന്തം മണ്ണിൽ കിരീടം നേടുകയാണ് ലക്ഷ്യം. അർജന്റീനയാണ് നിലവിൽ ലോക ചാംപ്യൻമാർ. പത്തോളം രാജ്യങ്ങൾ പങ്കെടുക്കുന്ന ലോകകപ്പ് അടുത്ത വർഷം പകുതിയോടെയാണ് കൊച്ചിയിൽ ആരംഭിക്കുക.

മലപ്പുറം സ്വദേശി ഇ അപർണയാണ് ഇന്ത്യൻ ടീമിലെ ഏക മലയാളി സാന്നിധ്യം. സുനിൽ ജെ മാത്യുവാണ് ടീമിന്റെ പരിശീലകൻ. ബ്ലൈൻഡ് ഫുട്ബോളിൽ ഒരു ടീമിൽ അഞ്ച് കളിക്കാരാണ് ഉണ്ടാകുക. കാഴ്ച പരിമിതിയുള്ള നാല് പേരും കാഴ്ചശക്തിയുള്ള ഗോൾ കീപ്പറും. തട്ടുമ്പോൾ ശബ്ദമുണ്ടാകുന്ന പന്താണ് ഉപയോഗിക്കുന്നത്. ഈ ശബ്ദത്തെ തിരിച്ചറിഞ്ഞാണ് താരങ്ങൾ മൈതാനത്ത് പരസ്പരം പന്ത് തട്ടുക.

Content Highlights: blind women football in kochi

dot image
To advertise here,contact us
dot image