ലൂണയ്ക്ക് കുഞ്ഞ് പിറന്നു; കുടുബത്തിലേക്ക് പുതിയ അതിഥിയെ സ്വാഗതം ചെയ്ത് ബ്ലാസ്റ്റേഴ്സ്

കുഞ്ഞിനൊപ്പം നിൽക്കുന്ന ലൂണയുടെയും മരിയാനയുടെയും ചിത്രങ്ങളും കേരളാ ബ്ലാസ്റ്റേഴ്സ് പോസ്റ്റ് ചെയ്തിട്ടുണ്ട്

dot image

കേരള ബ്ലാസ്റ്റേഴ്‌സിന്റെ സ്റ്റാർ സ്‌ട്രൈക്കർ സൂപ്പർതാരം അഡ്രിയാൻ ലൂണക്കും ഭാര്യ മരിയാനക്കും ആൺകുഞ്ഞ് പിറന്ന സന്തോഷ വാർത്ത പങ്കുവെച്ച് കേരളാ ബ്ലാസ്റ്റേഴ്സ്. പുതിയൊരംഗം കേരളാ ബ്ലാസ്റ്റേഴ്സ് കുടുംബത്തിന്റെ ഭാഗമാകുന്നുവെന്ന് പറഞ്ഞാണ് ബ്ലാസ്റ്റേഴ്സ് ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടുകളിൽ സന്തോഷം പങ്കുവെച്ചത്. ഇതോടൊപ്പം കുഞ്ഞിനൊപ്പം നിൽക്കുന്ന ലൂണയുടെയും മരിയാനയുടെയും ചിത്രങ്ങളും പോസ്റ്റ് ചെയ്തിട്ടുണ്ട്.

‘പുതിയൊരംഗം കൂടി കേരളാ ബ്ലാസ്റ്റേഴ്സ് കുടുംബത്തിന്റെ ഭാഗമാകുന്നു. ആൺ കുഞ്ഞ് സാന്റീനോയെ വരവേൽക്കുന്ന മരിയാനക്കും ലൂണക്കും അഭിനന്ദനങ്ങൾ. കുടുംബത്തിന് എല്ലാവിധ സ്നേഹവും സന്തോഷവും നേരുന്നു!’ -കേരളാ ബ്ലാസ്റ്റേഴ്സ് ഫേസ്ബുക്കിൽ കുറിച്ചു. ലൂണക്കും കുടുംബത്തിനും അഭിനന്ദനങ്ങൾ നേർന്ന് നിരവധി കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരും രംഗത്തെത്തി. ബ്ലാസ്റ്റേഴ്സിന്റെ തന്നെ ചരിത്രത്തിലെ ഏറ്റവും മികച്ച വിദേശ താരമായാണ് ലൂണയെ കണക്കാക്കുന്നത്. 2021-22 ഐഎസ്എൽ സീസണിലാണ് താരം ക്ലബിനൊപ്പം ചേരുന്നത്. ബ്ലാസ്റ്റേഴ്സിനായി 55 മത്സരങ്ങൾ കളിച്ച താരം 13 ഗോളുകളും 17 അസിസ്റ്റുകളും നേടിയിട്ടുണ്ട്.

Content Highlights: new member in to kerala blasters family

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us