ഇറ്റാലിയന്‍ സൂപ്പര്‍ കപ്പിന് അഞ്ചാം തവണയും വേദിയാകാൻ സൗദി അറേബ്യ. 2025 ജനുവരി രണ്ട് മുതല്‍ ആറ് വരെ റിയാദിലാണ് മത്സരങ്ങൾ നടക്കുക. സൗദി കായിക മന്ത്രാലയം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഇന്റര്‍ മിലാന്‍, എ സി മിലാന്‍, യുവന്റസ്, അറ്റ്‌ലാന്റ എന്നീ നാല് ക്ലബ്ബുകളാണ് ഇറ്റാലിൻ സൂപ്പർ കപ്പിൽ മത്സരിക്കുക. ഇറ്റാലിയന്‍ സൂപ്പര്‍ കപ്പിന്റെ നാല് മുന്‍ പതിപ്പുകള്‍ക്ക് സൗദി ആതിഥേയത്വം വഹിച്ചിട്ടുണ്ട്. ആദ്യപതിപ്പ് 2018-ല്‍ ജിദ്ദയിലായിരുന്നു. അതില്‍ എ സി മിലാനെ പരാജയപ്പെടുത്തി യുവന്റസ് ടീം കിരീടം നേടി.
തുടര്‍ന്ന് ടൂര്‍ണമെന്റ് 2019-ല്‍ ടൂർണമെന്റ് റിയാദിലേക്ക് മാറ്റി. രണ്ടും മൂന്നും നാല് പതിപ്പുകള്‍ റിയാദിലാണ് നടന്നത്. ഈ വര്‍ഷത്തിന്റെ തുടക്കത്തിലാണ് അവസാന പതിപ്പ് നടന്നത്. അതില്‍ എതിരാളിയായ നാപോളിയെ പരാജയപ്പെടുത്തി ഇന്റര്‍ മിലാന്‍ കിരീടം നിലനിര്‍ത്തി. ഇറ്റാലിയന്‍ സൂപ്പര്‍ കപ്പില്‍ ഏറ്റവും കൂടുതല്‍ സൂപ്പര്‍ കപ്പ് നേടിയത് യുവന്റസാണ്. ഒമ്പത് തവണ യുവന്റസ് കിരീടം നേടിയപ്പോൾ ഇന്റര്‍ മിലാൻ എട്ട് തവണ നേടി. എ സി മിലാന്‍ ഏഴ് കിരീടവും ലാസിയോ അഞ്ച് കിരീടവും റോമയും നാപ്പോളിയും രണ്ട് വീതവും കിരീടം നേടിയിട്ടുണ്ട്.
Content Highlights: italian super cup venue fixed in saudi arabia