മലബാർ ഡെർബി; പകരം വീട്ടാൻ മലപ്പുറം എഫ്‌സി, സെമി ഉറപ്പിക്കാൻ കാലിക്കറ്റ്

ആ​റ് മത്സരങ്ങളിൽ നിന്ന് പത്ത് പോ​യിന്റുള്ള കാലിക്കറ്റിന് ഈ മത്സരം കൂടി ജയിച്ചാൽ സെമി ഉറപ്പിക്കാം

dot image

സൂപ്പർ ലീഗ് കേരളയിൽ ഇന്ന് മലബാർ ഡെർബി. പയ്യനാട്ടെ സ്വന്തം കാണികൾക്ക് മുമ്പിൽ തങ്ങളെ തോൽപ്പിച്ചതിന്റെ പകരം വീട്ടാനാണ് മലപ്പുറം എഫ്‌സി കാലിക്കറ്റ് എഫ്‌സിയുടെ ഹോം ഗ്രൗണ്ടിലെത്തുന്നത്. എന്നാൽ മലപ്പുറം എഫ്‌സിയെ രണ്ടാമതും തറപറ്റിച്ച് സെമി ഉറപ്പിക്കുകയാണ് കാലിക്കറ്റ് എഫ്‌സിയുടെ ലക്ഷ്യം. ര​ണ്ടു വി​ജ​യ​വും നാല് സ​മ​നി​ല​യു​മായി ആ​റ് മത്സരങ്ങളിൽ നിന്ന് പത്ത് പോ​യിന്റുള്ള കാലിക്കറ്റിന് ഈ മത്സരം കൂടി ജയിച്ചാൽ സെമി ഉറപ്പിക്കാം. അതേ സമയം ആറ് മത്സരങ്ങളിൽ നിന്ന് ഒരു ജയവും മൂന്ന് സമനിലയും രണ്ട് തോൽവിയുമടക്കം ആറ് പോയിന്റുമായി അഞ്ചാം സ്ഥാനത്തുള്ള മലപ്പുറം എഫ്‌സിക്ക് സെമി സാധ്യത നിലനിർത്താൻ ഇന്ന് വിജയിച്ചേ തീരൂ. രാത്രി സമയം ഏഴര മുതൽ കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തിലാണ് മത്സരം.

കനത്ത മഴയിൽ സൂപ്പർ ലീഗ് കേരളയിൽ മഞ്ചേരിയിൽ ഇന്നലെ നടന്ന മത്സരത്തിൽ തൃശൂർ മാജിക് എഫ്സിയെ രണ്ട് ഗോളിന് തോൽപ്പിച്ച് തിരുവനന്തപുരം കൊമ്പൻസ് മഹീന്ദ്ര സൂപ്പർ ലീഗ് കേരളയിൽ രണ്ടാം ജയം കുറിച്ചു. ഇരുപകുതികളിലായി ബിപ്സോ ഓട്ടിമർ, ഷിഹാദ് എന്നിവരാണ് കൊമ്പൻസിനായി ഗോൾ നേടിയത്. ഇതോടെ ഏഴ് കളികളിൽ കൊമ്പൻസിന് ഒമ്പത് പോയൻ്റായി. ലീഗിൽ ഇതുവരെ ജയം നേടാൻ കഴിയാത്ത തൃശൂർ ഏഴ് കളികളിൽ രണ്ട് പോയൻ്റ് മാത്രം നേടി അവസാന സ്ഥാനത്ത്. മൂന്ന് കളി മാത്രം ശേഷിക്കെ തൃശൂരിൻ്റെ സെമി ഫൈനൽ സാധ്യത തുലാസിലായി.

Content Highlighs: super league kerala: malappuram fc vs calicut fc

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us