ബെൽഫോർട്ടിന് ഇരട്ട ഗോൾ; സൂപ്പർ ലീ​ഗിൽ കാലിക്കറ്റ് ഒന്നാമത്

ഏഴ് കളികളിൽ 13 പോയിൻ്റുമായാണ് കാലിക്കറ്റ് ഒന്നാം സ്ഥാനത്തുള്ളത്.

dot image

കേരള സൂപ്പർ ലീ​ഗ് ഫുട്ബോളിൽ മലപ്പുറം എഫ്സിയെ 2-1ന് തോൽപ്പിച്ച് കാലിക്കറ്റ് എഫ്സി പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത്. കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൻ്റെ രണ്ടാം പകുതിയിൽ ഹെയ്ത്തിക്കാരൻ ബെൽഫോർട്ടാണ് കാലിക്കറ്റിനായി രണ്ടു ഗോളുകളും നേടിയത്. മലപ്പുറത്തിനായി പെഡ്രോ മാൻസി പെനാൽറ്റിയിലൂടെ ​ഗോൾ നേടി. ഏഴ് കളികളിൽ 13 പോയിൻ്റുമായാണ് കാലിക്കറ്റ് ഒന്നാം സ്ഥാനത്തുള്ളത്.

മത്സരത്തിന്റെ തുടക്കത്തിൽ മലപ്പുറത്തിനെതിരെ നിരന്തരം കോർണറുകൾ നേടിയെടുക്കാൻ ആതിഥേയർക്ക് കഴിഞ്ഞു. പ്രതിരോധത്തിലൂന്നിയായിരുന്നു മലപ്പുറം ആദ്യ പകുതിയിൽ കളിച്ചത്. ഇരുപത്തിമൂന്നാം മിനിറ്റിൽ മലപ്പുറത്തിൻ്റെ സ്പാനിഷ് താരം അലക്സിസ് സാഞ്ചസിന് ഗോളി മാത്രം മുന്നിൽ നിൽക്കെ ലഭിച്ച അവസരം മുതലാക്കാനായില്ല.

കാലിക്കറ്റിൻ്റെ നിയ ആന്ദ്രേസ്, മുഹമ്മദ് റിയാസ്, സാലിം മലപ്പുറത്തിൻ്റെ ഫസലു റഹ്മാൻ, നവീൻ എന്നിവർ മഞ്ഞക്കാർഡ് കണ്ട ആദ്യപകുതി ഗോൾരഹിതമായി അവസാനിച്ചു. രണ്ടാം പകുതിയിൽ 56-ാം മിനിറ്റിൽ കാലിക്കറ്റ് ലീഡ് നേടി. നായകൻ ഗനി നിഗം നൽകിയ ബാക്ക് പാസ് ബോക്സിന് പുറത്ത് നിന്ന് പോസ്റ്റിലേക്ക് പായിച്ചത് ഹെയ്ത്തിക്കാരൻ ബെൽഫോർട്ട് കാലിക്കറ്റിനെ 1-0ത്തിന് മുന്നിലെത്തിച്ചു. ആറ് മിനിറ്റിനകം വീണ്ടും ഗോൾ. ബ്രിട്ടോയുടെ അളന്നുമുറിച്ച ക്രോസ്. ഓടിയെത്തിയ ബെൽഫോർട്ടിൻ്റെ ഹെഡ്ഡർ പോസ്റ്റിലായി. 81-ാം മിനിറ്റിൽ പെനാൽട്ടിയിലൂടെ പെഡ്രോ മാൻസി മലപ്പുറത്തിൻ്റെ ആശ്വാസ ഗോൾ കണ്ടെത്തി.

Content Highlights: Calicut became the table topper after defeating Malappuram in Super League Kerala

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us