യുവേഫ നേഷന്‍സ് ലീഗില്‍ ഇംഗ്ലണ്ടിന് വിജയം. ഫിന്‍ലന്‍ഡിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. ജാക്ക് ഗ്രീലിഷ്, ട്രെന്റ് അലക്‌സാണ്ടര്‍-അര്‍ണോള്‍ഡ്, ഡെക്ലാന്‍ റൈസ് എന്നിവര്‍ ഇംഗ്ലണ്ടിന് വേണ്ടി സ്‌കോര്‍ ചെയ്തപ്പോള്‍ ആര്‍ട്ടു ഹോസ്‌കോണന്‍ ഫിന്നിഷ് പടയുടെ ആശ്വാസഗോള്‍ കണ്ടെത്തി.
ഹെല്‍സിങ്കി ഒളിംപിക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇംഗ്ലണ്ടാണ് ആദ്യം മുന്നിലെത്തിയത്. എയ്ഞ്ചല്‍ ഗോമസിന്റെ തകര്‍പ്പന്‍ അസിസ്റ്റിലൂടെ ജാക്ക് ഗ്രീലിഷ് ഇംഗ്ലണ്ടിന്റെ ആദ്യ ഗോള്‍ നേടി. ആദ്യ പകുതി ഇംഗ്ലണ്ടിന് അനുകൂലമായി അവസാനിച്ചു.
FT: Finland 1-3 England.
— PJN (@Pjn1989) October 13, 2024
3️⃣ for England 🦁#ThreeLions#NationsLeague #FINvsENG pic.twitter.com/aIAkDhA2WL
രണ്ടാം പകുതിയുടെ ട്രെന്റ് അലക്‌സാണ്ടര്‍-അര്‍ണോള്‍ഡിലൂടെ ഇംഗ്ലീഷ് പട ലീഡ് ഇരട്ടിയാക്കി. 74-ാം മിനിറ്റില്‍ മികച്ച ഫ്രീകിക്കിലൂടെയാണ് ട്രെന്റ് ഇംഗ്ലണ്ടിന്റെ രണ്ടാം ഗോള്‍ നേടിയത്. 84-ാം മിനിറ്റില്‍ ഡെക്ലാന്‍ റൈസിലൂടെ ഇംഗ്ലണ്ട് പട്ടിക പൂര്‍ത്തിയാക്കി. 87-ാം മിനിറ്റില്‍ ആര്‍ട്ടു ഹോസ്‌കോണന്‍ ഇംഗ്ലണ്ടിന്റെ വല കുലുക്കിയെങ്കിലും അത് ഫിന്‍ലന്‍ഡിന്റെ ആശ്വാസഗോള്‍ മാത്രമായി മാറി.
കഴിഞ്ഞ മത്സരത്തില്‍ ഗ്രീസിനോട് അപ്രതീക്ഷിത പരാജയം ഏറ്റുവാങ്ങിയ ഇംഗ്ലണ്ട് ഇതോടെ വിജയവഴിയില്‍ തിരിച്ചെത്തിയിരിക്കുകയാണ്. നാല് മത്സരങ്ങളില്‍ മൂന്ന് വിജയവും ഒന്‍പത് പോയിന്റുമായി ഗ്രൂപ്പ് 2വിൽ രണ്ടാമതാണ് ഇംഗ്ലണ്ട്. നാല് വിജയവും 12 പോയിന്റുമുള്ള ഗ്രീസാണ് ഒന്നാം സ്ഥാനത്ത്. നാല് മത്സരങ്ങളില്‍ ഒരു വിജയം പോലുമില്ലാത്ത ഫിന്‍ലന്‍ഡാണ് പട്ടികയിലെ അവസാനസ്ഥാനക്കാര്‍.
Content Highlights: England get back to winning ways with victory over Finland in UEFA Nations League