'എനിക്ക് എക്കാലത്തെയും മികച്ച താരം മെസ്സിയാണ്'; ഇതിഹാസത്തെ പ്രശംസിച്ച് പെപ് ​ഗ്വാർഡിയോള

'ഒരുപക്ഷേ ഇത് പെലെയോടും മറഡോണയോടുമുള്ള അനാദരവായിരിക്കാം'

dot image

ഫുട്ബോളിലെ എക്കാലത്തെയും മികച്ച താരം ലയണൽ മെസ്സിയെന്ന് ഇം​ഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ​ഗ്വാർഡിയോള. ഒരുപക്ഷേ ഞാൻ പെലെയോടും മറഡോണയോടും അനാദരവ് കാണിക്കുന്നതാവാം. പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം ഈ ചോദ്യത്തിന്റെ ഉത്തരം എളുപ്പമാണ്. ഒരു പരിശീലകനെന്ന നിലയിൽ മെസ്സിയെ പോലൊരു താരത്തെ ഞാൻ കണ്ടിട്ടില്ല. 15-20 വർഷക്കാലം തുടർച്ചയായി മികവ് പുലർത്തുന്ന ഒരു താരത്തെ സങ്കൽപ്പിക്കാൻ പോലും കഴിയില്ല. മെസ്സിക്കൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് ഭാ​ഗ്യമാണ്. ഇറ്റാലിയൻ ടെലിവിഷനിൽ നൽകിയ അഭിമുഖത്തിൽ പെപ് ​ഗ്വാർഡിയോള പറഞ്ഞു.

ഫുട്ബോൾ ലോകത്തെ ഏക്കാലത്തെയും മികച്ച ഒരു പരിശീലകനായാണ് പെപ് ​ഗ്വാർഡിയോളയെ വിലയിരുത്തുന്നത്. 2008 മുതൽ 2012 വരെയായിരുന്നു പെപ് ഗ്വാർഡിയോള ലയണൽ മെസ്സി ഉൾപ്പെട്ട എഫ് സി ബാഴ്സലോണയുടെ മാനേജർ സ്ഥാനത്ത് ഉണ്ടായിരുന്നത്. ഇക്കാലയളവിൽ മെസ്സി 219 മത്സരങ്ങളിൽ നിന്നായി 211 ഗോളുകൾ നേടി. 94 ഗോളുകൾക്ക് അസിസ്റ്റ് നൽകുകയും ചെയ്തു. 2008ൽ ട്രെബിൾ നേട്ടം സ്വന്തമാക്കുന്ന ആദ്യത്തെ സ്പാനിഷ് ക്ലബായി ബാഴ്സ മാറി. 2009ലെ സീസണിൽ ആറ് കിരീടങ്ങളാണ് പെപിന്റെ ബാഴ്സ നേടിയെടുത്തത്.

2013 മുതൽ 2016 വരെ പെപ് ​ഗ്വാർഡിയോള ജർമ്മൻ ക്ലബ് ബയേൺ മ്യൂണികിന്റെ പരിശീലകനായിരുന്നു. തുടർച്ചയായി മൂന്ന് സീസണുകളിൽ ബുന്ദസ്‍ലീ​ഗ നേടിയതിന് പുറമെ ക്ലബ് ലോകകപ്പ്, യുവേഫ സൂപ്പർ കപ്പ്, രണ്ട് തവണ ജർമ്മൻ കപ്പ് എന്നിവ ​ഗ്വാർഡിയോളയ്ക്ക് കീഴിൽ ബയേൺ സ്വന്തമാക്കി. 2016 മുതൽ ഇം​ഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകനാണ് ​ഗ്വാർഡിയോള. 2020 മുതൽ തുടർച്ചയായ നാല് സീസണുകളിൽ മാഞ്ചസ്റ്റർ സിറ്റിയാണ് ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിന്റെ ചാംപ്യന്മാർ. 2022-23 സീസണിൽ അഞ്ച് കിരീടങ്ങളാണ് പെപ് ​ഗ്വാർഡിയോളയുടെ കീഴിൽ മാഞ്ചസ്റ്റർ സിറ്റി നേടിയെടുത്തത്.

Content Highlights: Pep Guardiola says Leo Messi is the best football player ever

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us