പരിക്കേറ്റ യമാൽ തിരിച്ചെത്താൻ വൈകും; സ്‌പെയ്‌നിനും ബാഴ്‌സലോണയ്ക്കും തിരിച്ചടി

സെർബിയ്ക്ക് പുറമെ ഡെന്മാർക്കിനോടും സ്വിറ്റ്സർലാൻഡിനോടുമാണ് സ്‌പെയിനിന്റെ നേഷൻസ് ലീഗിലെ ശേഷിക്കുന്ന മത്സരങ്ങൾ

dot image

യുവതാരം ലാമിൻ യമാൽ പരിക്കേറ്റ് പുറത്തായതോടെ നേഷൻസ് ലീഗിൽ സ്‌പെയ്‌നിന് തിരിച്ചടി. നേഷൻസ് ലീഗിലെ കഴിഞ്ഞ മത്സരത്തിൽ പരിക്കേറ്റ താരം നേഷൻസ് ലീഗിലെ ഇനിയുള്ള മത്സരങ്ങളിൽ കളിച്ചേക്കില്ല. ലീഗ് എയിലെ ഗ്രൂപ്പ് നാലിൽ നിലവിൽ ഒന്നാം സ്ഥാനത്തുള്ള സ്പെയ്നിന് ഇന്ന് സെർബിയയുമായി മത്സരമുണ്ട്. മൂന്ന് മത്സരങ്ങൾ പൂർത്തിയാക്കിയപ്പോൾ രണ്ട് ജയവും ഒരു സമനിലയുമായി ഏഴ് പോയിന്റാണ് സ്പെയിനിനുള്ളത്. മൂന്ന് മത്സരങ്ങളിൽ രണ്ട് ജയവും ഒരു തോൽവിയുമായി ഡെന്മാർക്ക് തൊട്ടുപിറകിലുണ്ട്. സെർബിയ്ക്ക് പുറമെ ഡെന്മാർക്കിനോടും സ്വിറ്റ്സർലാൻഡിനോടുമാണ് സ്‌പെയിനിന്റെ നേഷൻസ് ലീഗിലെ ശേഷിക്കുന്ന മത്സരങ്ങൾ.

അതേ സമയം താരത്തിന്റെ പരിക്ക് ബാഴ്‌സലോണയ്ക്കും തിരിച്ചടിയാകും. പരിക്ക് പൂർണ്ണമായും മാറും വരെ താരത്തിന് വിശ്രമം അനുവദിച്ചതായി ബാഴ്‌സലോണ അറിയിച്ചിരുന്നു. യൂറോ കപ്പിൽ സ്പെയിനിന് വേണ്ടി ഗംഭീര പ്രകടനം കാഴ്ച വെച്ച താരം ശേഷം ലാലിഗയിലും ചാമ്പ്യൻസ് ലീഗിലും ബാഴ്‌സലോണയ്ക്ക് വേണ്ടി നിർണ്ണായക പ്രകടനം കാഴ്ച്ച വെച്ചിരുന്നു. ഇതിനകം തന്നെ ലാലിഗയിൽ നാലും ചാമ്പ്യൻസ് ലീഗിൽ ഒരു ഗോളും താരം നേടി. ലാലിഗയിൽ അഞ്ച് ഗോളുകൾക്ക് അവസരമൊരുക്കുകയും ചെയ്തു. നിലവിൽ റയൽമാഡ്രിഡുമായി പോയിന്റ് ടേബിളിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടത്തുകയാണ് ബാഴ്‌സലോണ. ഒമ്പത് മത്സരങ്ങളിൽ 8 ജയവും ഒരു തോൽവിയുമായി 24 പോയിന്റിൽ ടീം ഒന്നാം സ്ഥാനത്ത് നിൽക്കുമ്പോൾ ഒമ്പത് മത്സരങ്ങളിൽ നിന്ന് ആറ് ജയവും മൂന്ന് സമനിലയുമായി റയൽ മാഡ്രിഡ് രണ്ടാം സ്ഥാനത്തുണ്ട്.

Content HighlightsL: Lamine yamal injury updates

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us