യുവേഫ നേഷൻസ് ലീഗ്; ബെൽജിയം കടന്ന് ഫ്രാൻസ്, നെതർലാൻഡ്സിനെ തോൽപ്പിച്ച് ജർമ്മനി

യുവേഫ നേഷൻസിൽ ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ ഇറ്റലി ഇസ്രയേലിനെ ഒന്നിനെതിരേ നാല് ഗോളുകൾക്ക് തോൽപ്പിച്ചു

dot image

യുവേഫ നേഷൻസിൽ ഫ്രാൻസിനും ജർമ്മനിക്കും വിജയം. ഫ്രാൻസ് ബെൽജിയത്തെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് മറികടന്നപ്പോൾ ജർമ്മനി ഹോളണ്ടിനെ എതിരില്ലാത്ത ഒരു ഗോളിനാണ് തോൽപ്പിച്ചത്. കോലോ മുവാനിയുടെ ഇരട്ട ഗോളാണ് ഫ്രാൻസിനെ രക്ഷിച്ചത്. 35-ാം മിനുറ്റിൽ പെനാൽറ്റി കിക്കിലൂടെ ആദ്യ ഗോൾ നേടിയ മുവാനി 62-ാം മിനുറ്റിൽ തകർപ്പൻ ഹെഡറിലൂടെ ഫ്രാൻസിനെ മുന്നിലെത്തിച്ചു. ആദ്യ പകുതിയുടെ അധിക സമയത്ത് ലോയിസ് ഓപ്പൻഡയാണ് ബെൽജിയത്തിന്റെ ഏക ഗോൾ നേടിയത്. മത്സരത്തിൽ ബെൽജിയത്തിന്റെ യുറി ടൈലിമാൻസ് പെനാൽറ്റി അവസരം പാഴാക്കി.

യുവേഫ നേഷൻസ് ലീഗിലെ മറ്റൊരു മത്സരത്തിൽ നെതർലാൻഡിനെ ഒരു ഗോളിന് ജർമ്മനി തോൽപ്പിച്ചു. മ്യൂണിക്കിൽ നടന്ന മത്സരത്തിൽ ജാമി ലെവലിംഗാണ് ആതിഥേയർക്ക് വേണ്ടി വിജയ ഗോൾ നേടിയത്. 62-ാം മിനുറ്റിലായിരുന്നു ഗോൾ. ജയത്തോടെ നാല് മത്സരങ്ങളിൽ നിന്ന് മൂന്ന് ജയവും ഒരു സമനിലയുമായി ജർമ്മനി ലീഗ് എയിലെ ഗ്രൂപ്പ് 3 യിൽ ഒന്നാം സ്ഥാനത്തുള്ള ലീഡ് ജർമ്മനി വർധിപ്പിച്ചു.

യുവേഫ നേഷൻസിൽ ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ ഇറ്റലി ഇസ്രയേലിനെ ഒന്നിനെതിരേ നാല് ഗോളുകൾക്ക് തോൽപ്പിച്ചു. ഹംഗറി ബോസ്നിയയെ രണ്ട് ഗോളിനും ഐസ്‌ലാന്‍ഡിനെ തുർക്കി രണ്ടിനെതിരെ നാല് ഗോളുകൾക്കും എസ്റ്റോണിയയെ സ്വീഡൻ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കും തോൽപ്പിച്ചപ്പോൾ ചെക്ക് റിപ്പബ്ലിക്ക്-ഉക്രൈൻ മത്സരം 1-1 സമനിലയിൽ പിരിഞ്ഞു. വിജയത്തോടെ ലീഗ് എ യിലെ ഗ്രൂപ്പ് 2വിൽ നാല് മത്സരങ്ങളിൽ നിന്ന് മൂന്ന് ജയവും ഒരു തോൽവിയുമായി ഒമ്പത് പോയിന്റുമായി ഫ്രാൻസ് രണ്ടാമതെത്തി. നാല് മത്സരങ്ങളിൽ മൂന്ന് ജയവും ഒരു സമനിലയുമായി പത്ത് പോയിന്റുമായി ഇറ്റലിയാണ് ഒന്നാമത്. നാല് മത്സരങ്ങളിൽ നിന്ന് ഒരു ജയവും രണ്ട് സമനിലയും ഒരു തോൽവിയുമായി അഞ്ച് പോയിന്റിൽ നെതർലാൻഡാണ് രണ്ടാം സ്ഥാനത്ത്.

Content Highlights: UEFA nations league

dot image
To advertise here,contact us
dot image