അര്‍ജന്റീനയ്‌ക്കൊപ്പം കളിക്കുന്നത് എപ്പോഴും സന്തോഷം; പ്രതികരണവുമായി ലയണൽ മെസ്സി

ഇത് എന്റെ അവസാന മത്സരങ്ങളാണെന്ന് എനിക്ക് അറിയാമെന്നും സൂപ്പർ താരം

dot image

അര്‍ജന്റീനയ്‌ക്കൊപ്പം കളിക്കുന്നത് എപ്പോഴും സന്തോഷമാണെന്ന് ലയണൽ മെസ്സി. 2026 ഫിഫ ലോകകപ്പ് യോ​ഗ്യത മത്സരത്തിൽ ബൊളീവിയയെ പരാജയപ്പെടുത്തിയതിന് ശേഷമാണ് സൂപ്പർ താരത്തിന്റെ പ്രതികരണം. ഇവിടെ ആരാധകരുടെ സ്നേഹം അനുഭവിക്കാൻ കഴിയുന്നു. അവർ എന്റെ പേര് വിളിച്ചുപറയുന്നത് എനിക്ക് മുന്നോട്ടുപോകാൻ‌ ആവേശമാണ്. അര്‍ജന്റീനയ്‌ക്കൊപ്പം എത്രകാലം ഉണ്ടാകുമെന്ന കാര്യത്തിൽ എനിക്ക് ഒരു ദിവസം പറയാൻ കഴിയില്ല. ഇപ്പോൾ ഈ ടീമിനൊപ്പം ആസ്വദിച്ചു കളിക്കാനാണ് ആ​ഗ്രഹിക്കുന്നത്. ഇത് എന്റെ അവസാന മത്സരങ്ങളാണെന്ന് എനിക്ക് അറിയാം. അതിനാൽ കൂടുതൽ സമയം അര്‍ജന്റീനയ്‌ക്കൊപ്പം കളിക്കാനാണ് ഞാൻ ആ​ഗ്രഹിക്കുന്നത്. ലയണൽ മെസ്സി പറഞ്ഞു

അര്‍ജന്റീനയ്‌ക്കൊപ്പമായിരിക്കാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്. അതാണ് എന്നെ മുന്നോട്ട് നയിക്കുന്നത്. എവിടെയാണെങ്കിലും അത് ആസ്വദിക്കാൻ കഴിയണം. എന്റെ പ്രായത്തേക്കാൾ ഞാൻ ഇവിടെ ആയിരിക്കുമ്പോൾ ഒരു കുട്ടിയെപ്പോലെ തോന്നുന്നു. ഞാൻ ഈ ടീമിനൊപ്പം ഞാൻ സന്തോഷിക്കുന്നു. എത്രകാലം ഈ ടീമിൽ തുടരാനും മികച്ച പ്രകടനം നടത്താനും കഴിയുമോ അത്രയും കാലം ആരാധകർക്കൊപ്പം അത് ആസ്വദിക്കണമെന്നും മെസ്സി വ്യക്തമാക്കി.

ബൊളീവിയയ്ക്കെതിരായ ലോകകപ്പ് യോ​ഗ്യതാ മത്സരത്തിൽ എതിരില്ലാത്ത ആറ് ​ഗോളുകൾക്കാണ് അർജന്റീനയുടെ വിജയം. മത്സരത്തിൽ ഹാട്രിക്ക് ​ഗോളുകൾ നേടിയ സൂപ്പർ താരം രണ്ട് അസിസ്റ്റുകളും നൽകി. ഇതോടെ കരിയറിൽ ആകെ 846 ​ഗോളുകളാണ് മെസ്സി നേടിയിരിക്കുന്നത്. അർജന്റീനയ്ക്കായി 112 ​ഗോളുകളും 57 അസിസ്റ്റുകളും മെസ്സി നേടിക്കഴിഞ്ഞു.

Content Highlights: It’s really nice to come playing here in Argentina says Messi

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us