വിജയകുതിപ്പ് തുടർന്ന് ബെംഗളൂരു; പഞ്ചാബിന് രണ്ടാം തോൽവി

58-ാം മിനിറ്റില്‍ ചിഗ്ലെന്‍സന സിങ് രണ്ടാം മഞ്ഞക്കാര്‍ഡ് കിട്ടി പുറത്തുപോയതോടെ ബെംഗളൂരു പത്തുപേരായി ചുരുങ്ങിയിരുന്നു

dot image

ഐഎസ്എല്ലില്‍ വിജയക്കുതിപ്പ് തുടര്‍ന്ന് ബെംഗളൂരു എഫ് സി. ഇന്ന് നടന്ന മത്സരത്തിൽ പഞ്ചാബ് എഫ് സിയെ എതിരില്ലാത്ത ഒരു ഗോളിനാണ് ബെംഗളൂരു തോല്‍പ്പിച്ചത്. ആദ്യപകുതിയില്‍ റോഷന്‍ സിങ്ങാണ് ആതിഥേയ ടീമിന്റെ വിജയഗോള്‍ കുറിച്ചത്. ബോക്‌സിന്റെ മധ്യഭാഗത്ത് നിന്ന് ഉതിര്‍ത്ത ഇടംകാലന്‍ ഷോട്ടിലാണ് റോഷന്‍ സിങ് ലക്ഷ്യം കണ്ടത്. 43-ാം മിനിറ്റിലായിരുന്നു ഗോൾ.

58-ാം മിനിറ്റില്‍ ചിഗ്ലെന്‍സന സിങ് രണ്ടാം മഞ്ഞക്കാര്‍ഡ് കിട്ടി പുറത്തുപോയതോടെ ബെംഗളൂരു പത്തുപേരായി ചുരുങ്ങിയിരുന്നു. രണ്ടാം പകുതിയില്‍ ഒട്ടേറെ അവസരങ്ങള്‍ ലഭിച്ചെങ്കിലും പഞ്ചാബിന് ഗോള്‍ തിരിച്ചടിക്കാനായില്ല. അഞ്ചു കളിയില്‍ നിന്ന് നാല് ജയവും ഒരു സമനിലയുമായി 13 പോയിന്റുമായി ബെംഗളൂരു ഒന്നാം സ്ഥാനത്ത് തുടരുകയാണ്. അഞ്ചുകളിയില്‍ നിന്ന് ഒമ്പത് പോയിന്റുള്ള പഞ്ചാബ് മൂന്നാമതാണ്.

Content Highlights: Isl Bengaluru vs Punjab fc

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us