സൗദി പ്രോ ലീഗില്‍ വിജയം സ്വന്തമാക്കി സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അല്‍ നസര്‍. അല്‍ ഷബാബിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് അല്‍ നസര്‍ പരാജയപ്പെടുത്തിയത്. അവസാന മിനിറ്റില്‍ റൊണാള്‍ഡോ നേടിയ പെനാല്‍റ്റി ഗോളിലാണ് അല്‍ നസര്‍ വിജയം പിടിച്ചെടുത്തത്.
And there it is! He delivers again! 🐐⚽️
— AlNassr FC (@AlNassrFC_EN) October 18, 2024
pic.twitter.com/0NF2eG6ZrZ
അല്‍ ഷബാബിന്റെ തട്ടകത്തില്‍ നടന്ന മത്സരത്തിന്റെ ആദ്യപകുതി ഗോള്‍ രഹിതമായിരുന്നു. രണ്ടാം പകുതിയിലാണ് ഗോളുകള്‍ പിറന്നത്. 69-ാം മിനിറ്റില്‍ ഡിഫന്‍ഡര്‍ അയ്മറിക് ലപോര്‍ട്ടയിലൂടെ അല്‍ നസര്‍ ലീഡെടുത്തു. കോര്‍ണര്‍ കിക്കിന് പിന്നാലെ ബോക്‌സിലുണ്ടായ റീബൗണ്ടുകള്‍ക്ക് ശേഷം തകര്‍പ്പന്‍ ഇടംകാലന്‍ ഷോട്ടിലൂടെയാണ് ലപോര്‍ട്ട ഗോള്‍ നേടിയത്.
🚨🚨| GOAL: LAPORTE GIVES AL NASSR THE LEAD!
— CentreGoals. (@centregoals) October 18, 2024
Al Shabab 0-1 Al Nassr
pic.twitter.com/Qe4WFhy3Q9
നിശ്ചിത സമയത്തിന്റെ അവസാന നിമിഷങ്ങളില്‍ പകരക്കാരനായ അലി അല്‍ ഹസന്റെ സെല്‍ഫ് ഗോളിലൂടെ അല്‍ ഷബാബ് സമനില പിടിച്ചു. വിജയഗോളിനായി അല്‍ നസര്‍ ശ്രമിച്ചുകൊണ്ടേയിരുന്നു. ഇഞ്ചുറി ടൈമില്‍ ലഭിച്ച പെനാല്‍റ്റി കിക്ക് ഗോളാക്കി റൊണാള്‍ഡോ അല്‍ നസറിന് വിജയം സമ്മാനിച്ചു.
🚨🚨| GOAL: CRISTIANO RONALDO GIVES AL NASSR THE LEAD IN THE LAST MINUTE OF THE GAME!!!
— CentreGoals. (@centregoals) October 18, 2024
Al Shabab 1-2 Al Nassr
pic.twitter.com/VnaaHcYl9a
സൗദി പ്രോ ലീഗ് പട്ടികയില്‍ രണ്ടാമതാണ് റൊണാള്‍ഡോയുടെ അല്‍ നസര്‍. ഏഴ് മത്സരങ്ങളില്‍ അഞ്ച് വിജയവും രണ്ട് സമനിലയുമായി 18 പോയിന്റാണ് അല്‍ നസറിന് ഉള്ളത്. നാല് വിജയവും മൂന്ന് പരാജയവുമായി 12 പോയിന്റുള്ള അല്‍ ഷബാബ് നാലാമതാണ്. ഏഴ് മത്സരങ്ങളില്‍ ഏഴും വിജയിച്ച് 21 പോയിന്റുമായി അല്‍ ഹിലാലാണ് പട്ടികയില്‍ ഒന്നാമത്. നിലവിലെ ചാംപ്യന്മാരാണ് അല്‍ ഹിലാല്‍ എഫ്‌സി.
Content Highlights: Cristiano Ronaldo scores last-minute penalty in Al-Nassr's dramatic win over Al-Shabab