Jan 24, 2025
11:25 AM
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ബോണ്‍മൗത്തിനോട് അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങി ആഴ്‌സണൽ. പത്ത് പേരായി ചുരുങ്ങിയ ആഴ്‌സണൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് പരാജയപ്പെട്ടത്. സീസണിൽ മിഖേൽ ആർട്ടെറ്റയ്ക്ക് കീഴിലുള്ള ടീമിന്റെ ആദ്യ തോൽവിയാണ്. പരിക്ക് കാരണം ബുകയോ സാക ഇല്ലാതെയിറങ്ങിയ ആഴ്‌സണലിന് 30-ാം മിനുറ്റിൽ വില്യം സലിബയെ നഷ്ടപ്പെട്ടു. എവാനിലസിനെ ഫൗൾ ചെയ്തതിന് ശേഷം റഫറി നൽകിയ മഞ്ഞ കാർഡ് വാർ പരിശോധനയിൽ ചുവപ്പ് കാർഡാക്കുകയായിരുന്നു.
തുടർന്ന് പത്ത് പേരുമായി പരമാവധി പിടിച്ചു നില്ക്കാൻ ആഴ്‌സണൽ ശ്രമിച്ചെങ്കിലും രണ്ടാം പകുതിയിയിൽ സ്വന്തം മൈതാനത്ത് ബോണ്‍മൗത്ത് ഗോളുകൾ കണ്ടെത്തുകയായിരുന്നു. 70-ാം മിനുറ്റിൽ ജസ്റ്റിൻ ക്ളവെർട്ടിന്റെ പാസിൽ റയാൻ ക്രിസ്റ്റിയാണ് ആദ്യം ആഴ്‌സണലിന്റെ വല കുലുക്കിയത്. പിന്നീട് 79-ാം മിനുറ്റിൽ പെനാൽറ്റിയിലൂടെ ക്ളവെർട്ടും ആതിഥേയർക്ക് വേണ്ടി ഗോൾ നേടി. അതേ സമയം എട്ട് മത്സരങ്ങളിൽ നിന്ന് അഞ്ച് ജയവും രണ്ട് സമനിലയും ഒരു തോൽവിയുമായി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ് ആഴ്‌സണൽ. എട്ട് മത്സരങ്ങളിൽ നിന്ന് മൂന്ന് ജയവും രണ്ട് സമനിലയും മൂന്ന് തോൽവിയുമായി ബോണ്‍മൗത്ത് പട്ടികയിൽ പത്താം സ്ഥാനത്താണ്. 18 പോയിന്റുമായി ലിവർപൂൾ ഒന്നാം സ്ഥാനത്തും 17 പോയിന്റുമായി രണ്ടാം സ്ഥാനത്തുമാണ്.
Content Highlights: 10 men arsenal lost against bournemouth