ദേശീയ ജഴ്‌സിയിൽ അർജന്റീനക്കായി ഹാട്രിക്കടിച്ച് ദിവസങ്ങള്‍ക്കിപ്പുറം ക്ലബ്ബ് ഫുട്‌ബോളിലും ഹാട്രിക്ക് നേട്ടവുമായി ലയണല്‍ മെസ്സി. മേജർ ലീഗ് സോക്കറിൽ ന്യൂ ഇംഗ്ലണ്ടിനെതിരേ ഇന്റര്‍ മയാമിക്ക് വേണ്ടിയാണ് മെസ്സി മിന്നും പ്രകടനം പുറത്തെടുത്തത്. മത്സരത്തില്‍ രണ്ടിനെതിരെ ആറ് ഗോളുകള്‍ക്ക് മയാമി വിജയിച്ചു. പകരക്കാരനായി ഇറങ്ങിയായിരുന്നു മെസ്സിയുടെ ഹാട്രിക് നേട്ടം.
Gol del mejor futbolista de la historia ✨ pic.twitter.com/U5T0upXLTK
— Inter Miami CF (@InterMiamiCF) October 19, 2024
രണ്ടുഗോളുകള്‍ക്ക് പിന്നിട്ടശേഷമാണ് മയാമി മത്സരത്തിലേക്ക് ശക്തമായി തിരിച്ചുവന്നത്. രണ്ടാം മിനിറ്റില്‍ ലൂക്ക ലങ്കോണി, 34-ാം മിനിറ്റില്‍ ഡൈലാന്‍ ബൊറേറോ എന്നിവരുടെ ഗോളുകളാണ് ന്യൂ ഇംഗ്ലണ്ടിനെ മുന്നിലെത്തിച്ചത്. എന്നാല്‍ 40,43 മിനിറ്റുകളില്‍ വലകുലുക്കി സുവാരസ് ടീമിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. 58-ാം മിനിറ്റില്‍ ബെഞ്ചമിന്‍ ക്രമാഷിയിലൂടെ ഇന്റര്‍ മയാമി ലീഡുമെടുത്തു.
2️⃣ GOALS IN 3️⃣ MINUTES FOR MESSI ✨ pic.twitter.com/t8yqu8FLBP
— Inter Miami CF (@InterMiamiCF) October 19, 2024
No caption needed 🔟🐐 pic.twitter.com/J0kgXx5rkA
— Inter Miami CF (@InterMiamiCF) October 20, 2024
പിന്നാലെ മെസ്സി പകരക്കാരനായി കളത്തിലിറങ്ങിയതോടെ മയാമിയുടെ ആക്രമണങ്ങള്‍ക്ക് മൂര്‍ച്ച കൂടി. 78-ാം മിനിറ്റിലാണ് മെസ്സി മത്സരത്തിലെ തന്റെ ആദ്യ ഗോള്‍ നേടുന്നത്. ശേഷം 81-ാം മിനിറ്റിലും 89-ാം മിനിറ്റിലും ലക്ഷ്യം കണ്ട് അര്‍ജന്റൈന്‍ നായകന്‍ ഗോള്‍പട്ടിക പൂര്‍ത്തിയാക്കി. പതിനൊന്ന് മിനിറ്റിനിടെയാണ് താരം മൂന്ന് ഗോളും നേടിയത്.
Content Highlights: Messi hat trick for inter miami