ടെൻഹാഗിന് ആശ്വാസം; വിവാദ ഗോളിനെയും മറികടന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിന് ജയം

രണ്ടാം പകുതിയിയിൽ യുണൈറ്റഡ് ശക്തമായി തിരിച്ചുവന്നു

dot image

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ബ്രൻഡ്ഫോർഡിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്. വിവാദ ഗോളിൽ പിന്നിൽ നിന്ന ശേഷമാണ് യുണൈറ്റഡ് തിരിച്ചുകയറിയത്. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ട് മുമ്പാണ് വിവാദ ഗോൾ പിറന്നത്. തലയ്ക്ക് പരിക്കേറ്റ് രക്തമൊലിച്ച യുണൈറ്റഡിന്റെ ഡി ലൈറ്റിനോട് കോർണർ സമയത്ത് റഫറി പുറത്ത് പോകാൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് ഡാംസ്ഗാർഡിന്റെ കോർണറിൽ നിന്നും പിനോക്ക് ബ്രൻഡ്ഫോർഡിനെ മുന്നിലെത്തിച്ചു. പ്രതിഷേധം അറിയിച്ചതോടെ യുണൈറ്റഡ് പരിശീലകൻ ടെൻ ഹാഗിനും വാൻ നിസ്റ്റൽ റൂയിക്കും റഫറി മഞ്ഞ കാർഡും നൽകി.

എന്നാൽ രണ്ടാം പകുതിയിയിൽ യുണൈറ്റഡ് ശക്തമായി തിരിച്ചുവന്നു. 47-ാം മിനുറ്റിൽ റാഷ്‌ഫോർഡിന്റെ മനോഹാര പാസിൽ നിന്നും ഗോൾ നേടി അലക്‌സാണ്ടർ ഗർനാച്ചോ യുണൈറ്റഡിനെ ഒപ്പമെത്തിച്ചു. തുടർന്ന് 62-ാം മിനുറ്റിൽ റാസ്മസ് യുണൈറ്റഡിന് വേണ്ടി വിജയ ഗോൾ നേടി. തുടർച്ചയായ തോൽവികളിൽ പട്ടികയിൽ താഴെയെത്തിയ ടെൻ ഹാഗിനും സംഘത്തിനും ഈ വിജയം ആശ്വാസമാകും.

English premier league: manchester united win

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us