ഇടവേളയ്ക്ക് ശേഷം കേരള ബ്ലാസ്റ്റേഴ്സ് വീണ്ടും കളത്തിൽ. ലീഗിലെ രണ്ടാം ഘട്ട മത്സരത്തിൽ കൊല്‍ക്കത്ത മുഹമ്മദന്‍സിനെയാണ് ബ്ലാസ്റ്റേഴ്സ് ഇന്ന് നേരിടുക. മുഹമ്മദന്‍സിന്റെ ഹോം ഗ്രൗണ്ടായ കൊല്‍ക്കത്ത കിഷോര്‍ഭാരതി സ്റ്റേഡിയത്തില്‍ മത്സരം വൈകീട്ട് ഏഴരയ്ക്കാണ് കിക്ക് ഓഫ്.
നാലുകളിയില്‍ ബ്ലാസ്റ്റേഴ്സിന് ഇത് വരെ ഒരു ജയം മാത്രമേ നേടാനായുള്ളൂ. രണ്ട് മത്സരങ്ങൾ സമനിലയായപ്പോൾ ഒരു മത്സരത്തിൽ തോൽവി ഏറ്റുവാങ്ങി. നിലവിൽ ലീഗ് പട്ടികയിൽ ടീം ആറാം സ്ഥാനത്താണ്.
ക്യാപ്റ്റനും പ്ലേമേക്കറുമായ അഡ്രിയാന്‍ ലൂണ പരിക്കില്‍നിന്ന് മുക്തനായി എത്തുന്നതും മൊറോക്കന്‍ താരമായ നോഹ സദോയിയുടെ മികച്ച ഫോമും ടീമിന് തുണയാവും. പ്രതിരോധത്തിലെ പിഴവുകളാണ് ടീമിന് തലവേദനയാകുന്നത്. അവസാനം കളിച്ച 15 മത്സരങ്ങളിലും ടീം ഗോള്‍ വഴങ്ങിയിട്ടുണ്ട്.
കൊൽക്കത്ത ഡെർബിയിൽ എതിരില്ലാത്ത മൂന്ന് ഗോളിന് മോഹൻ ബാഗാനോട് തോറ്റതിന്റെ ക്ഷീണത്തിലാണ് മുഹമ്മദൻസ് ഇന്ന് ബൂട്ടുകെട്ടുന്നത്. നാല് കളികളിൽ ആന്ദ്രെ ചെർനിഷോവ് പരിശീലിപ്പിക്കുന്ന ടീമിന്റെ സമ്പാദ്യം ഒരു ജയവും ഒരു സമനിലയും രണ്ടു തോല്‍വിയുമായി നാല് പോയന്റ് മാത്രമാണ്. പോയന്റ് പട്ടികയിൽ പത്താമതും.
Content Highlights: Isl 2024 kerala blasters vs mohammedan sc