ഗ്ലാമർ പോരാട്ടത്തിൽ ചെൽസിയെ മറികടന്ന് ലിവർപൂൾ; പ്രീമിയർ ലീഗ് ടേബിളിൽ ഒന്നാമത്

എട്ട് മത്സരങ്ങളിൽ നിന്ന് ആറ് ജയവും രണ്ട് സമനിലയുമായി 20 പോയിന്റുമായി മാഞ്ചസ്റ്റർ സിറ്റിയാണ് രണ്ടാമത്.

dot image

ആൻഫീൽഡിൽ നടന്ന ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ഗ്ലാമർ പോരാട്ടത്തിൽ ചെൽസിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി ലിവർപൂൾ. മുഹമ്മദ് സലാ, കർട്ടിസ് ജോൺസ് എന്നിവരായിരുന്നു ലിവർപൂളിന് വേണ്ടി വലകുലുക്കിയത്. നിക്കോളാസ് ജാക്സണിലൂടെയായിരുന്നു ചെൽസിയുടെ ഗോൾ.

29-ാം മിനിറ്റിലായിരുന്നു ആദ്യ ഗോൾ. മുഹമ്മദ് സലാ എടുത്ത പെനാൽറ്റി കിക്ക് ചെൽസി ഗോൾ കീപ്പർ റോബർട്ട് സാഞ്ചസിനെയും മറികടന്ന് വലയിൽ കയറി. രണ്ടാം പകുതിയുടെ തുടക്കത്തിൽ 48-ാം മിനിറ്റിൽ മോയിസെസിന്റെ അസിസ്റ്റിൽ നിന്നായിരുന്നു ചെൽസിയുടെ ജാക്സണിന്റെ ഗോൾ. ചെൽസി സമനില ഗോൾ നേടിയതിന് മിനിറ്റുകൾ തികയും മുന്നേ 51-ാം മിനിറ്റിൽ സലായുടെ ക്രോസിൽ കാർട്ടിസ് ജോൺസ് ലിവർപൂളിന് വിജയ ഗോൾ നേടി.

ഈ വിജയത്തോടെ പ്രീമിയർ ലീഗ് ടേബിളിൽ എട്ട് മത്സരങ്ങളിൽ നിന്ന് ഏഴ് ജയവും ഒരു തോൽവിയുമായി 21 പോയിന്റിൽ ഒന്നാം സ്ഥാനത്തേക്ക് കയറി. എട്ട് മത്സരങ്ങളിൽ നിന്ന് നാല് ജയവും രണ്ട് സമനിലയും രണ്ട് തോൽവിയുമായി 14 പോയിന്റുമായി ആറാം സ്ഥാനത്താണ് ചെൽസി. എട്ട് മത്സരങ്ങളിൽ നിന്ന് ആറ് ജയവും രണ്ട് സമനിലയുമായി 20 പോയിന്റുമായി മാഞ്ചസ്റ്റർ സിറ്റിയാണ് രണ്ടാമത്.

Content Highlights: english premier league; chelsea 1: liverpool 2

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us