ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വോൾവ്സിന് എതിരെ അവസാന നിമിഷ ഗോളിൽ ജയിച്ചു കയറി മാഞ്ചസ്റ്റർ സിറ്റി. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് സിറ്റി ജയം കണ്ടത്. സിറ്റിയുടെ സമ്പൂർണ്ണ ആധിപത്യം കണ്ട മത്സരത്തിൽ സ്വന്തം മൈതാനത്ത് വോൾവ്സ് ആണ് ആദ്യം ഗോൾ നേടിയത്. കളിയുടെ ഗതിക്കെതിരെയായിരുന്നു ഗോൾ. ഏഴാം മിനിറ്റിൽ സെമേദോയുടെ പാസിൽ നിന്ന് ജോർഗൻ ലാർസനാണ് സിറ്റിയെ ഞെട്ടിച്ചത്. തുടർന്ന് സിറ്റി താരങ്ങൾ നടത്തിയ പല ഗോൾ ശ്രമങ്ങളും വോൾവ്‌സ് ഗോൾ കീപ്പർ ജോസെ സാ തട്ടിയകറ്റി.
എന്നാൽ 33 മിനിറ്റിൽ സിറ്റി സമനില ഗോൾ കണ്ടെത്തി. ജെറമി ഡോക്കുവിന്റെ പാസിൽ നിന്നും ബോക്‌സിന് പുറത്ത് നിന്നുള്ള ലോങ്ങ് റേഞ്ചിലൂടെ ജോസ്കോ ഗവാർഡിയോളാണ് സിറ്റിക്ക് സമനില ഗോൾ നേടിയത്. വിജയ ഗോളിന് വേണ്ടിയുള്ള സിറ്റിയുടെ ഡസൻ കണക്കിന് ശ്രമങ്ങൾക്കൊടുവിൽ ജോൺ സ്റ്റോൺസ് 95 ഗോൾ നേടി. ഫിൽ ഫോഡന്റെ കോർണറിൽ തല വെച്ചായിരുന്നു ഗോൾ. നിലവിൽ പ്രീമിയർ ലീഗ് ടേബിളിൽ എട്ട് മത്സരങ്ങളിൽ നിന്ന് ആറ് ജയവും രണ്ട് സമനിലയുമായി 20 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് സിറ്റി. എട്ട് മത്സരങ്ങളിൽ നിന്ന് ഏഴ് ജയവും ഒരു തോൽവിയുമായി 21 പോയിന്റിൽ ലിവർപൂളാണ് ഒന്നാം സ്ഥാനത്ത്.
Content Highlights: English premier leagueL: Manchester city win for 2-1 vs Wolves