ഹൈദരാബാദ് എഫ്സിയെ തകർത്ത് ജംഷഡ്പുർ രണ്ടാം സ്ഥാനത്ത്; കളിയിലെ താരം മലയാളി സനാൻ

മലപ്പുറം മഞ്ചേരി സ്വദേശിയാണ് സനാൻ

dot image

​​​ഇന്നലെ നടന്ന ഐ എസ് എൽ പോരാട്ടത്തിൽ ഹൈ​ദ​രാ​ബാ​ദി​നെ ഒ​ന്നി​നെ​തി​രെ ര​ണ്ടു ഗോ​ളി​ന് വീ​ഴ്ത്തി ജം​ഷ​ഡ്പൂ​ർ. ഇതോടെ പോ​യി​ന്റ് ടേബിളിൽ ജം​ഷ​ഡ്പൂ​ർ രണ്ടാം സ്ഥാ​ന​ത്തേക്ക് കയറി. റീ ​​ട​ക്കി​ക്ക​വ, ജോ​ർ​ഡ​ൻ മ​റേ എ​ന്നി​വ​ർ ജം​ഷ​ഡ്പൂ​രിനായി ഗോ​ളു​ക​ൾ നേ​ടി​യ​പ്പോ​ൾ ഹൈ​ദ​രാ​ബാ​ദി​നായി ഗൊ​ദ്ദാ​ർ​ദ് ആ​ശ്വാ​സ ഗോ​ൾ കണ്ടെത്തി.

മുഹമ്മദ് സനാൻ

ഗോൾ നേടിയില്ലെങ്കിലും ജംഷഡ്പൂരിനായി മൈതാനം നിറഞ്ഞു കളിച്ച മുഹമ്മദ് സനാനാണ് കളിയിലെ കേമൻ. 29-ാം മിനിറ്റിൽ സനാന്റെ ഇടതുവിങ്ങിൽ നിന്നുള്ള ക്രോസാണ് ആദ്യഗോളിന് വഴിയൊരുക്കിയത്. മലപ്പുറം മഞ്ചേരി സ്വദേശിയാണ് സനാൻ. നിലവിൽ അഞ്ച് ക​ളി​ക​ളി​ൽ 13 പോ​യി​ന്റു​മാ​യി ബെംഗളൂരുവാ​ണ് ഐ എസ് എൽ പോയിന്റ് ടേബിളിൽ ഒ​ന്നാ​മ​ത്. ജം​ഷ​ഡ്പൂ​ർ ഒ​രു പോ​യി​ന്റ് പി​റ​കി​ൽ രണ്ടാം സ്ഥാനത്ത് നിൽക്കുമ്പോൾ നാല് ക​ളി​ക​ളി​ൽ ഒ​രു​പോ​യി​ന്റ് മാ​ത്ര​മു​ള്ള ഹൈ​ദ​രാ​ബാ​ദ് 12ാമ​താ​ണ്. അഞ്ച് കളിക​ളിൽ നിന്ന് രണ്ട് ജയവും രണ്ട് സമനിലയും ഒരു ജയവുമായി എട്ട് പോയിന്റിൽ അഞ്ചാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്‌സ്.

Content Highlights: Jamshedpur fc vs Hyderabad fc-isl 2024 25

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us