റയലില്‍ നിന്നും പടിയിറങ്ങുകയാണെന്ന്‌ ആ രണ്ടു പേരോട് പറയുന്നതായിരുന്നു ഏറ്റവും ബുദ്ധിമുട്ട്: ടോണി ക്രൂസ്

'പത്ത് വര്‍ഷത്തിനിടയില്‍ ഒരിക്കല്‍ പോലും റയല്‍ വിടണമെന്ന തോന്നല്‍ എനിക്കുണ്ടായിട്ടില്ല'

dot image

റയല്‍ മാഡ്രിഡില്‍ നിന്നും പടിയിറങ്ങിയതിനെ കുറിച്ച് മനസ് തുറന്ന് വെറ്ററന്‍ മിഡ്ഫീല്‍ഡര്‍ ടോണി ക്രൂസ്. 10 വര്‍ഷത്തിനിടയില്‍ ഒരിക്കല്‍ പോലും റയല്‍ മാഡ്രിഡ് വിടണമെന്ന് ആഗ്രഹിച്ചിട്ടില്ലെന്ന് പറഞ്ഞ ക്രൂസ് വിരമിക്കല്‍ പ്രഖ്യാപിക്കുന്നതില്‍ താന്‍ നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയും വെളിപ്പെടുത്തി. മാര്‍കയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ക്രൂസ് മനസുതുറന്നത്.

'ഞാന്‍ ഫുട്‌ബോള്‍ മതിയാക്കുകയാണെന്ന് എന്റെ മൂത്തമകനോടും കോച്ച് കാര്‍ലോ ആഞ്ചലോട്ടിയോടും പറയുന്നതായിരുന്നു ഏറ്റവും ബുദ്ധിമുട്ടേറിയ കാര്യം. അത് ശരിക്കും സങ്കീര്‍ണമായിരുന്നു. കാരണം ഞാന്‍ ഫുട്‌ബോള്‍ കളിക്കുന്നത് ടെലിവിഷനിലും സ്‌റ്റേഡിയത്തിലും

മകന്‍ എത്രമാത്രം ആസ്വദിച്ചാണ് കണ്ടിരുന്നതെന്ന് എനിക്കറിയാമായിരുന്നു. നാല് ചാമ്പ്യന്‍സ് ലീഗ് ഫൈനലുകള്‍ കാണാനും അവനുണ്ടായിരുന്നു. ആ അനുഭവങ്ങളൊന്നും അവന്‍ ഒരിക്കലും മറക്കില്ല', ക്രൂസ് പറഞ്ഞു.

'ആഞ്ചലോട്ടിയോട് പറയുന്നതും അതുപോലെ തന്നെ പ്രയാസമായിരുന്നു. ക്ലബ്ബില്‍ ഞാന്‍ തുടരുമെന്ന് അദ്ദേഹം പ്രതീക്ഷിച്ചിരുന്നു. ഞങ്ങള്‍ക്കിടയില്‍ നല്ല ബന്ധമാണ് ഉണ്ടായിരുന്നത്. എന്നാല്‍ ജീവിതത്തിലെ എല്ലാ കാര്യങ്ങളും ഒരിക്കല്‍ അവസാനിച്ചേ മതിയാകൂ,' ക്രൂസ് പറഞ്ഞു.

റയല്‍ മാഡ്രിഡുമായി പുലര്‍ത്തിയിരുന്ന ബന്ധത്തെ കുറിച്ചും ക്രൂസ് വ്യക്തമാക്കി. 'പത്ത് വര്‍ഷത്തിനിടയില്‍ ഒരിക്കല്‍ പോലും റയല്‍ വിടണമെന്ന തോന്നല്‍ എനിക്കുണ്ടായിട്ടില്ല. ക്ലബ്ബ് ഒരിക്കലും എന്റെ നിലവാരത്തിലോ പ്രകടനത്തിലോ സംശയിച്ചിരുന്നില്ല. റയലിനെ ഞാന്‍ അത്രയ്ക്കും ഇഷ്ടപ്പെട്ടിരുന്നു. ബെര്‍ണബ്യൂവില്‍ നിന്ന് വിടവാങ്ങിയ നിമിഷം ഞാന്‍ എന്റെ ഹൃദയത്തില്‍ എന്നെന്നേക്കും സൂക്ഷിക്കും', ക്രൂസ് കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ സീസണിന്റെ അവസാനത്തിലാണ് ജര്‍മ്മന്‍ താരമായ ക്രൂസ് പ്രൊഫഷണല്‍ ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. 2024 യൂറോ കപ്പോടെ ബൂട്ടഴിക്കുമെന്ന് സമൂഹ മാധ്യമങ്ങളിലൂടെയായിരുന്നു ക്രൂസ് അറിയിച്ചത്. ബയേണ്‍ മ്യൂണിക്കില്‍ നിന്നും 2013 ലാണ് ക്രൂസ് സ്പാനിഷ് വമ്പന്മാരുടെ തട്ടകത്തിലെത്തുന്നത്. റയല്‍ മാഡ്രിഡിനൊപ്പം നിരവധി ലാ ലിഗ, ചാമ്പ്യന്‍സ് ലീഗ്, ക്ലബ് കിരീടങ്ങളും ജര്‍മനിക്കൊപ്പം ലോകകപ്പ് കിരീടവും നേടിയ താരമാണ് ടോണി ക്രൂസ്.

Content Highlights: 'The hardest part was telling Ancelotti and my son', Toni Kroos on his Real Madrid retirement

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us