'റൊണാള്‍ഡോയ്ക്ക് 1000 ഗോളുകളിലേക്ക് എത്താന്‍ സാധിക്കില്ല'; കരിയർ അവസാനിച്ചെന്ന് ലിവര്‍പൂള്‍ മുന്‍താരം

900 ഗോളുകളെന്ന നാഴികക്കല്ല് പിന്നിട്ടപ്പോള്‍ 1000 ഗോളുകള്‍ നേടി രാജകീയമായി പടിയിറങ്ങാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് റൊണാള്‍ഡോ പറഞ്ഞിരുന്നു

dot image

ഫുട്‌ബോള്‍ ലോകത്തെ ഇതിഹാസ താരമാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. 900 ഗോളുകള്‍ നേടി ഫുട്‌ബോള്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡ് സ്വന്തമാക്കാന്‍ റൊണാള്‍ഡോയ്ക്ക് സാധിച്ചിരുന്നു. ഈ നാഴികക്കല്ല് പിന്നിട്ടപ്പോള്‍ 1000 ഗോളുകള്‍ നേടി രാജകീയമായി പടിയിറങ്ങാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നായിരുന്നു റൊണാള്‍ഡോ പറഞ്ഞത്. തന്റെ ഫുട്‌ബോള്‍ കരിയറിലെ അവസാന നിമിഷങ്ങള്‍ ആസ്വദിക്കുകയാണ് 39കാരനായ റൊണാള്‍ഡോ.

എന്നാല്‍ ഇപ്പോള്‍ റൊണാള്‍ഡോയ്ക്ക് 1000 ഗോളുകള്‍ നേടാന്‍ സാധിക്കില്ലെന്ന് അഭിപ്രായപ്പെട്ട്

രംഗത്തെത്തിയിരിക്കുകയാണ് ലിവര്‍പൂളിന്റെ മുന്‍താരം ഡയറ്റ്മര്‍ ഹമാന്‍. 'ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കരിയര്‍ ഏറെക്കുറെ അവസാനിച്ചു കഴിഞ്ഞു. അത് അദ്ദേഹത്തിന് മനസ്സിലായിട്ടുമുണ്ട്. അതുകൊണ്ടാണ് സ്‌കോട്ട്‌ലാന്‍ഡിനെതിരെയുള്ള മത്സരത്തില്‍ അദ്ദേഹം മോശമായി പെരുമാറിയത്. റൊണാള്‍ഡോയുടെ ഈഗോയാണ് അദ്ദേഹത്തെ ഇന്ന് കാണുന്ന താരമാക്കി മാറ്റിയത്. പക്ഷേ ഇപ്പോള്‍ അദ്ദേഹത്തിന്റെ പെരുമാറ്റം ഒരിക്കലും അംഗീകരിക്കാനാവുന്നതല്ല. യൂറോ കപ്പില്‍ ടീമിനേക്കാള്‍ സ്വന്തം താല്‍പര്യങ്ങള്‍ക്കാണ് റൊണാള്‍ഡോ കൂടുതല്‍ മുന്‍ഗണന നല്‍കിയത്,' ഹമാന്‍ വിമര്‍ശിച്ചു.

'നേഷന്‍സ് ലീഗില്‍ റൊണാള്‍ഡോയ്ക്ക് നാല് ഗോളുകള്‍ നേടാന്‍ സാധിച്ചു. എന്നാല്‍ അതുകൊണ്ട് മാത്രം പോര്‍ച്ചുഗല്‍ മികച്ച ടീമായി മാറുന്നില്ല. റൊണാള്‍ഡോ ഇല്ലെങ്കില്‍ പോലും മത്സരങ്ങള്‍ വിജയിക്കാന്‍ പോര്‍ച്ചുഗലിന് ഇപ്പോള്‍ കഴിയും. സ്വന്തം താല്‍പര്യങ്ങള്‍ക്കല്ലാതെ ടീമിന്റെ താല്‍പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കാന്‍ ശ്രമിക്കേണ്ട ഘട്ടത്തിലാണ് ഇപ്പോള്‍ റൊണാള്‍ഡോ ഉള്ളത്. അദ്ദേഹം 1000 ഗോളുകള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞാല്‍ എന്നെ സംബന്ധിച്ചിടത്തോളം അത് വലിയ അത്ഭുതമായിരിക്കും. 1000 ഗോളെന്ന നാഴികക്കല്ലിലേക്ക് എത്താന്‍ അദ്ദേഹത്തിന് കഴിയുമെന്ന് ഞാന്‍ കരുതുന്നില്ല,' ഡയറ്റ്മര്‍ ഹമാന്‍ തുറന്നുപറഞ്ഞു.

യുവേഫ നേഷന്‍സ് ലീഗില്‍ സെപ്റ്റംബറില്‍ ക്രൊയേഷ്യയ്‌ക്കെതിരെ നടന്ന മത്സരത്തിലാണ് 900 ഗോളെന്ന ചരിത്രനേട്ടത്തിലേക്ക് റൊണാള്‍ഡോ എത്തിച്ചേര്‍ന്നത്. നിലവില്‍ 907 കരിയര്‍ ഗോളുകളാണ് പോര്‍ച്ചുഗീസ് നായകന്റെ സമ്പാദ്യം.

Content Highlighs: Cristiano Ronaldo will never hit 1000 goals: 'His time in football is over', says Former Liverpool midfielder

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us