ഗോളടിവീരനെ പുറത്തിരുത്തി കേരള ബ്ലാസ്‌റ്റേഴ്‌സ്; ബെംഗളൂരുവിനെതിരായ ലൈനപ്പ് പ്രഖ്യാപിച്ചു

കൊച്ചി കലൂര്‍ സ്‌റ്റേഡിയത്തിലാണ് ഐഎസ്എല്ലിലെ ക്ലാസിക് സതേണ്‍ ഡെര്‍ബിയുടെ ആരവമുയരുന്നത്

dot image

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ബെംഗളൂരു എഫ്‌സിക്കെതിരെ ടീം ലൈനപ്പ് പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. ബ്ലാസ്റ്റേഴ്‌സിന്റെ നിര്‍ണായക താരമായ നോഹ സദൗയ് ഇല്ലാതെയാണ് ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് ഇറങ്ങുന്നത്. കൊച്ചി കലൂര്‍ സ്‌റ്റേഡിയത്തിലാണ് ഐഎസ്എല്ലിലെ ക്ലാസിക് സതേണ്‍ ഡെര്‍ബിയുടെ ആരവമുയരുന്നത്

പരിക്കാണ് നോഹ ഇന്നത്തെ മത്സരത്തിനില്ലാത്തതിന്റെ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. സൂപ്പര്‍ താരം അഡ്രിയാന്‍ ലൂണയാണ് ബാംഗ്ലൂരിനെതിരെ ബ്ലാസ്റ്റേഴ്‌സിനെ നയിക്കുന്നത്. കഴിഞ്ഞ മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത സോം കുമാര്‍ തന്നെ ഇന്നും ബ്ലാസ്‌റ്റേഴ്‌സിന് വേണ്ടി വല കാക്കും.

നവോച സിങ്, സന്ദീപ് സിങ്, ഹോര്‍മിപാം, പ്രിതം കോട്ടാല്‍ എന്നിവര്‍ പ്രതിരോധം കാക്കാന്‍ ഇറങ്ങും. മലയാളി താരം വിപിന്‍ മോഹനനും ഡാനിഷ് ഫാറൂഖും അലക്‌സാണ്ടര്‍ കോഫുമാണ് മധ്യനിരയില്‍. ലൂണയും ക്വാമെ പെപ്രയും ജീസസ് ജിമിനസും മുന്നേറ്റനിരയില്‍ ഉണ്ട്.

കേരള ബ്ലാസ്റ്റേഴ്സ് പ്ലേയിങ് ഇലവന്‍: സോം കുമാര്‍, നവോച്ച സിങ്, അലക്‌സാണ്ടര്‍ കോഫ്, പ്രീതം കോട്ടാല്‍, ഹോര്‍മിപാം, സന്ദീപ് സിങ്, വിബിന്‍ മോഹനനന്‍, ഡാനിഷ് ഫാറൂഖ, അഡ്രിയാന്‍ ലൂണ, ക്വാമെ പെപ്ര, ജീസസ് ജിമിനസ്.

Content Highlights: ISL: Kerala Blasters Announce Playing eleven against Bengaluru FC

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us