ബെംഗളൂരു എഫ്‌സിയുടെ ക്ലീൻ ഷീറ്റും അൺബീറ്റൺ റണ്ണും ഇന്ന് കൊച്ചിയിലവസാനിക്കും: കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ

മത്സരത്തിന് മുന്നോടിയായി നടന്ന പ്രസ് മീറ്റിലായിരുന്നു പരിശീലകൻ ബ്ലാസ്റ്റേഴ്സ് ആത്‌മവിശ്വാസം പ്രകടിപ്പിച്ചത്.

dot image

കൊച്ചിയിൽ ഇന്ന് നടക്കാൻ പോകുന്ന മത്സരത്തോടെ ബെംഗളൂരു എഫ്‌സിയുടെ ക്‌ളീൻ ഷീറ്റ് യാത്ര കേരള ബ്ലാസ്റ്റേഴ്സ് അവസാനിപ്പിക്കുമെന്ന് മുഖ്യ പരിശീലകൻ മൈക്കൽ സ്റ്റാറെ. മത്സരത്തിന് മുന്നോടിയായി നടന്ന പ്രസ് മീറ്റിലായിരുന്നു ബ്ലാസ്റ്റേഴ്സ് പരിശീലകൻ ആത്‌മവിശ്വാസം പ്രകടിപ്പിച്ചത്. ലീഗിൽ ടോപ്പിൽ നിൽക്കുന്ന ടീമിനെതിരെ ഗോൾ കണ്ടെത്തുകയാണ് ലക്ഷ്യമെന്നും അതിനുള്ള കഴിവ് ടീമിനുണ്ടെന്നും ഇതോടെ ബെംഗളൂരുവിന്റെ അൺബീറ്റൺ റണ്ണും അവസാനിക്കുമെന്നും സ്റ്റാറെ പറഞ്ഞു. 'ബെംഗളൂരു എഫ്‌സി ഇത് വരെ ഈ സീസണിൽ ഗോൾ വഴങ്ങിയിട്ടില്ല, പക്ഷെ ഈ കളിയിൽ അവർ അത് വഴങ്ങും, അതാണ് ടീമിന്റെ ലക്ഷ്യം,' സ്റ്റാറെ കൂട്ടിച്ചേർത്തു.

കഴിഞ്ഞ അഞ്ച് മത്സരങ്ങളിലും തോൽവി വഴങ്ങാതെയാണ് ബെംഗളൂരു ലീഗ് ടേബിളിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. അതേ സമയം എതിരാളികളുടെ വലയിൽ എട്ട് പ്രാവശ്യം ഗോളെത്തിക്കാൻ ബെംഗളൂരു താരങ്ങൾക്ക് സാധിച്ചു. ബ്ലാസ്റ്റേഴ്‌സ് എട്ട് തവണ ഗോൾ കണ്ടെത്തിയപ്പോൾ, പക്ഷെ ഏഴ് തവണ ഗോൾ വഴങ്ങി. അഞ്ച് മത്സരങ്ങളിൽ നാല് ജയവും ഒരു സമനിലയുമായി ബെംഗളൂരു 13 പോയിന്റുമായി ഒന്നാം സ്ഥാനത്ത് നിൽക്കുമ്പോൾ അഞ്ച് മത്സരങ്ങളിൽ നിന്ന് രണ്ട് ജയവും ഒരു തോൽവിയും രണ്ട് സമനിലയുമായി ബ്ലാസ്റ്റേഴ്‌സ് പോയിന്റ് ടേബിളിൽ ആറാം സ്ഥാനത്താണ്.

Content Highlights: Mikael Stahre About bengaluru fc vs kerala blasters fc match

dot image
To advertise here,contact us
dot image