മേജർ ലീ​ഗ് സോക്കർ; റൗണ്ട് ഒന്നിൽ ഇന്റർ മയാമിക്ക് വിജയത്തുടക്കം

എട്ട് ഷോട്ടുകൾ തടഞ്ഞിട്ട അത്‍ലാന്റ ​ഗോൾ കീപ്പർ ബ്രാഡ് ഗുസാൻ ഇന്റർ മയാമിക്ക് വലിയ വിജയം നിഷേധിച്ചു

dot image

മേജർ ലീ​ഗ് സോക്കറിൽ റൗണ്ട് ഒന്നിൽ ഇന്റർ മയാമിക്ക് വിജയം. അത്‍ലാന്റ യുണൈറ്റഡിനെ ഒന്നിനെതിരെ രണ്ട് ​ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് മയാമി റൗണ്ട് ഒന്ന് വിജയിച്ചത്. ലൂയിസ് സുവാരസ്, ജോർ‍ഡി ആൽബ എന്നിവരാണ് ഇന്റർ മയാമിക്കായി ​ഗോളുകൾ നേടിയത്. സബ ലോബ്ജാനിഡ്സെ അത്‍ലാന്റ യുണൈറ്റഡിന്റെ ആശ്വാസ ​ഗോൾ നേടി.

മത്സരം തുടങ്ങി 90-ാം സെക്കന്റിൽ തന്നെ ഇന്റർ മയാമി ലീഡ് നേടി. ഉറു​ഗ്വേ മുൻ താരം ലൂയിസ് സുവാരസാണ് ​ഗോൾവല ചലിപ്പിച്ചത്. പിന്നാലെ 39-ാം മിനിറ്റിൽ സബ ലോബ്ജാനിഡ്സെയുടെ ​ഗോളിൽ അത്‍ലാൻഡ യുണൈറ്റഡ് സമനില പിടിച്ചു. ആദ്യ പകുതി അവസാനിക്കുമ്പോൾ ഇരുടീമുകളും ഓരോ ​ഗോൾ വീതം നേടി.

രണ്ടാം പകുതിയിൽ 60-ാം മിനിറ്റിലാണ് മയാമിയുടെ വിജയ​ഗോൾ പിറന്നത്. വലത് വിങ്ങിൽ നിന്നും ലയണൽ മെസ്സി നൽകിയ പാസ് ജോർഡി ആൽബ ഡി ബോക്സിന് പുറത്തുനിന്നൊരു തകർപ്പൻ ഷോട്ടിൽ വലയിലാക്കി. മത്സരത്തിൽ ഇന്റർ മയാമിയുടെ എട്ട് ഷോട്ടുകൾ അത്‍ലാന്റ ​ഗോൾ കീപ്പറും മുൻ അമേരിക്കൻ താരവുമായ ബ്രാഡ് ഗുസാൻ തടഞ്ഞിട്ടു. ഇതോടെ 2-1 എന്ന സ്കോറിൽ വിജയിക്കാനെ മയാമിക്ക് കഴിഞ്ഞുള്ളു.

Content Highlights: Luis Suarez, Jordi Alba lead Inter Miami past Atlanta United in playoff opener

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us