ബാഴ്സയുടെ എൽ ക്ലാസിക്കോ വിജയം; പ്രതികരണവുമായി ലയണൽ മെസ്സി

‍മത്സരത്തിൽ എതിരില്ലാത്ത നാല് ​ഗോളുകൾക്കായിരുന്നു ബാഴ്സയുടെ വിജയം.

dot image

സ്പാനിഷ് ലാ ലീ​ഗയിലെ എൽ ക്ലാസിക്കോയിൽ റയൽ മാഡ്രിഡിനെ പരാജയപ്പെടുത്തിയ ബാഴ്സലോണ ടീമിനെ അഭിനന്ദിച്ച് മുൻ സൂപ്പർതാരം ലയണൽ മെസ്സി. 'എത്ര മനോഹരമായ വിജയം' എന്നാണ് മെസ്സി ബാഴ്സലോണയുടെ ഇൻസ്റ്റാ​ഗ്രാം പോസ്റ്റിന് താഴെ കമന്റ് ചെയ്തത്. മത്സരത്തിൽ എതിരില്ലാത്ത നാല് ​ഗോളുകൾക്കാണ് ബാഴ്സയുടെ വിജയം. റോബോർട്ട് ലെവൻഡോവ്സ്കി ഇരട്ട ​ഗോളുകളും ലമീൻ യമാൽ, റാഫീന്യ എന്നിവർ ഓരോ ​ഗോളുകളും നേടി.

42 മത്സരങ്ങളിലെ അപരാജിത കുതിപ്പിന് ശേഷമാണ് റയൽ മാഡ്രിഡ് ലാ ലീ​ഗയിൽ പരാജയപ്പെടുന്നത്. സ്പാനിഷ് ലീ​ഗിൽ എക്കാലത്തെയും വലിയ വിജയകുതിപ്പായ ബാഴ്സലോണയുടെ 43 മത്സരങ്ങളിലെ അപരാജിത കുതിപ്പിന് ഒരു മത്സരം അകലെ റയൽ വീണുപോയി. 2017-2018 സീസണിലാണ് ബാഴ്സ ഈ റെക്കോർഡ് സ്വന്തമാക്കിയത്. ലാ ലീ​ഗയിൽ നാല് എൽ ക്ലാസിക്കോ തോൽവികൾക്ക് ശേഷമാണ് ബാഴ്സ റയലിനെ പരാജയപ്പെടുത്തുന്നത്.

ലാ ലീ​ഗ പോയിന്റ് ടേബിളിൽ 11 മത്സരങ്ങൾ പിന്നിടുമ്പോൾ 10 വിജയവുമായി ബാഴ്സലോണയാണ് ഒന്നാമത്. 30 പോയിന്റാണ് കറ്റാലിയൻ സംഘത്തിന് ഇതുവരെ നേടാനായത്. രണ്ടാം സ്ഥാനത്തുള്ള റയൽ മാഡ്രിഡിന് 24 പോയിൻ്റുണ്ട്. 11 മത്സരങ്ങിൽ നിന്ന് ഏഴ് ജയവും മൂന്ന് സമനിലയും ഒരു തോൽവിയുമാണ് റയൽ നേടിയത്. വിയ്യാറയൽ മൂന്നാം സ്ഥാനത്തും അത്‍ലറ്റികോ മാഡ‍്രിഡ് നാലാം സ്ഥാനത്തുമുണ്ട്.

Content Highlights: Lionel Messi sends rare message to Barcelona's El Clasico victory over Real Madrid

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us