പരിശീലകൻ എറിക് ടെൻ ഹാഗിനെ പുറത്താക്കി മാഞ്ചസ്റ്റർ യുണൈറ്റഡ്. ഈ സീസണിലെ മോശം തുടക്കത്തിന് പിന്നാലെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് തങ്ങളുടെ പരിശീലകനെ പുറത്താക്കിയത്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിലും ടീം വെസ്റ്റ് ഹാമിനോട് തോൽവി ഏറ്റുവാങ്ങിയിരുന്നു. പ്രീമിയർ ലീഗിലെ ആദ്യ ഒമ്പത് മത്സരങ്ങളിൽ നിന്നും ടീമിന്റെ നാലാം തോൽവിയായിരുന്നു അത്. നിലവിൽ ടീം പതിനാലാം സ്ഥാനത്താണ്.
അവസാന മൂന്ന് സീസണിലായിരുന്നു ടെൻ ഹാഗ് ടീമിനൊപ്പമുണ്ടായിരുന്നത്. ഇതിനിടെ രണ്ട് കിരീടങ്ങൾ നേടിയെങ്കിലും ലീഗിലെ മോശം പ്രകടനം വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. അതേ സമയം ഇടക്കാല കോച്ചായി ക്ലബ് ഇതിഹാസവും അസിസ്റ്റന്റ് കോച്ചുമായ റൂഡ് വാൻ നിസ്റ്റൽ റൂയിയെ നിയമിച്ചു. പുതിയ സ്ഥിരം കോച്ചിനെ ഉടൻ കണ്ടെത്തുമെന്നും ചർച്ചകൾ പുരോഗമിക്കുന്നുണ്ടെന്നും ക്ലബ് അധികൃതർ വ്യക്തമാക്കി. നേരത്തെ മുൻ ബാഴ്‌സലോണ മാനേജർ ചാവിയുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് സിഇഒ ഒമർ ബെറാഡ ചർച്ചകൾ നടത്തിയതായി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.
Content Highlights:Manchester United sack Erik ten Hag after West Ham defeat