കരബാവോ കപ്പില്‍ ചെല്‍സിയെ വീഴ്ത്തി ന്യൂകാസില്‍ യുണൈറ്റഡ് ക്വാര്‍ട്ടര്‍ ഫൈനലില്‍. പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകളുടെ പരാജയം വഴങ്ങിയാണ് ചെല്‍സി കരബാവോ കപ്പില്‍ നിന്ന് പുറത്തായത്. ന്യൂകാസില്‍ യുണൈറ്റഡിന് വേണ്ടി അലക്‌സാണ്ടര്‍ ഇസാക് ലക്ഷ്യം കണ്ടപ്പോള്‍ അക്‌സെല്‍ ഡിസാസിയുടെ ഓണ്‍ഗോളും ചെല്‍സിക്ക് തിരിച്ചടിയായി.
We exit the #CarabaoCup.#CFC pic.twitter.com/E8CUrWgINd
— Chelsea FC (@ChelseaFC) October 30, 2024
സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തിന്റെ 23-ാം മിനിറ്റില്‍ തന്നെ ന്യൂകാസില്‍ ലീഡെടുത്തു. ചെല്‍സിയുടെ പ്രതിരോധപിഴവ് മുതലെടുത്ത് അലെക്‌സാണ്ടര്‍ ഇസാക് ആണ് ആതിഥേയരെ മുന്നിലെത്തിച്ചത്. മൂന്ന് മിനിറ്റിനുള്ളില്‍ വീണ്ടും ചെല്‍സിയുടെ വല കുലുങ്ങി. അക്‌സെല്‍ ഡിസാസിയുടെ സെല്‍ഫ് ഗോളാണ് ന്യൂകാസിലിന്റെ പേരില്‍ കുറിക്കപ്പെട്ടത്.
ഗോള്‍ തിരിച്ചടിക്കാനായി നീലപ്പട പരിശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. രണ്ടാം പകുതിയിലും ഗോളുകള്‍ പിറക്കാതിരുന്നതോടെ ന്യൂകാസില്‍ വിജയവും ക്വാര്‍ട്ടര്‍ ഫൈനലും ഉറപ്പിച്ചു.
Content Highlights: Carabao Cup: Newcastle beats Chelsea to enter Quarter Finals