ഡബിൾ എഞ്ചിനിൽ തിരിച്ചെത്തി ലൂക; പഞ്ചാബിനെതിരെ ചെന്നൈയ്ക്ക് ജയം

30-ാം മിനിറ്റിലായിരുന്നു ജോർദാൻ ഗില്ലിന്റെ ഗോൾ

dot image

ഐഎസ്എൽ 2024-25 സീസണിൽ ന്യൂഡൽഹി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ ചെന്നൈയിൻ എഫ്‌സിക്കെതിരെ പഞ്ചാബ് എഫ്‌സിക്ക് രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് വിജയം. വിൽമർ ജോർദാൻ ഗില്ലിലൂടെ ചെന്നൈയിൻ എഫ്‌സിയാണ് ആദ്യം ലീഡ് കണ്ടെത്തിയത്. എന്നാൽ രണ്ടാം പകുതിയിൽ ലൂകയുടെ ഇരട്ട ഗോളിൽ പഞ്ചാബ് എഫ്‌സി വിജയം തിരിച്ചെടുത്തു. 30-ാം മിനിറ്റിലായിരുന്നു ജോർദാൻ ഗില്ലിന്റെ ഗോൾ. 46, 48 മിനിറ്റുകളിലായിരുന്നു ലൂകയുടെ ഗോൾ.

പരിക്ക് മാറിയുള്ള ലൂകയുടെ തിരിച്ചുവരവ് മത്സരം കൂടിയായിരുന്നു ഇത്. തുടർന്ന് പകരക്കാരനായി അസ്മിർ സുൽജിത്തിന്റെ ഗോളും കൂടിയായതോടെ പഞ്ചാബ് ജയം ഉറപ്പിച്ചു. വിജയത്തോടെ പഞ്ചാബ് മൂന്നാം സ്ഥാനത്തേക്ക് കയറി. അഞ്ചു മത്സരങ്ങളിൽ നിന്ന് നാല് ജയവും ഒരു തോൽവിയും അടക്കം പന്ത്രണ്ട് പോയിന്റാണുള്ളത്. ആറ് മത്സരങ്ങളിൽ നിന്ന് രണ്ട് ജയവും രണ്ട് സമനിലയും രണ്ട് തോൽവിയുമായി എട്ട് പോയിന്റിൽ ആറാം സ്ഥാനത്താണ് ചെന്നൈ.

Content Highlights: Punjab fc vs Chennaiyin fc match

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us