സ്‌പെയിനിലെ മിന്നൽ പ്രളയം; മരിച്ചവരിൽ മുൻ വലൻസിയ താരവും

പ്രളയത്തെ തുടർന്ന് ഇന്ന് നടക്കേണ്ടിയിരുന്ന ലാ ലിഗയിലെ റയൽ മഡ്രിഡ്-വലൻസിയ മത്സരം മാറ്റിവെച്ചിരുന്നു

dot image

സ്പെയിനിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരിൽ ലാ ലിഗ ക്ലബ് വലൻസിയയുടെ മുൻ മധ്യനിര താരവും. യൂത്ത് ക്ലബിന്‍റെ ഭാഗമായിരുന്ന ജോസ് കാസ്റ്റിലേജോയാണ് (28) മരിച്ചത്. വലൻസിയ അണ്ടർ -18 ടീമിലൂടെയാണ് താരം പ്രഫഷണൽ ഫുടബോളിലെത്തുന്നത്. രണ്ടാം ഡിവിഷൻ ക്ലബുകളായ ടോറെ ലെവന്‍റെ, പാറ്റേർണ, എൽഡെൻസ്, ബ്യൂണോൾ, റെകാംബിയോസ് കോളൻ, സിഡി റോഡ തുടങ്ങിയ ടീമുകൾക്കുവേണ്ടിയും താരം പന്തുതട്ടിയിട്ടുണ്ട്. താരത്തിന്‍റെ അപ്രതീക്ഷിത വിയോഗത്തിൽ വലൻസിയ അനുശോചിച്ചു.

അതേ സമയം കിഴക്കൻ മേഖലയായ വലൻസിയയിൽ മിന്നൽ പ്രളയത്തിൽ ഇത് വരെ ഇരുനൂറോളം പേരാണ് മരിച്ചത്. രാജ്യത്തുടനീളവും വലിയ ആൾ നഷ്ടമാണ് റിപ്പോർട്ട് ചെയ്തത്. അഞ്ച് നൂറ്റാണ്ടിനിടെ രാജ്യം കണ്ടതിൽവെച്ച് ഏറ്റവും വലിയ പ്രളയമാണ് സ്പെയിനിലുണ്ടായത്. ഒരു വർഷത്തിൽ പെയ്യേണ്ട മഴയാണ് എട്ട് മണിക്കൂർ കൊണ്ട് പെയ്ത് തീർന്നത്. പ്രളയത്തെ തുടർന്ന് ഇന്ന് നടക്കേണ്ടിയിരുന്ന ലാ ലിഗയിലെ റയൽ മഡ്രിഡ്-വലൻസിയ മത്സരം മാറ്റിവെച്ചിരുന്നു. പ്രളയബാധിതരെ സഹായിക്കാനായി ലാ ലിഗയുടെ നേതൃത്വത്തിൽ ക്ലബുകൾ ധനസമാഹരണം തുടങ്ങിയിട്ടുണ്ട്.

Also Read:

Content Highlights: ex valencia player jos castillejo 28 died in spain flood

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us