ഇന്ത്യൻ ഫുട്‍ബോളിന്റെയും മലയാളത്തിന്റെയും വിശ്വസ്ത കാവൽഭടൻ; അനസ് എടത്തൊടിക വിരമിച്ചു

ഈ സീസണിൽ മലപ്പുറം എഫ്‌സിയുടെ ക്യാപ്റ്റനായിരുന്നു 37 കാരനായ അനസ്

dot image

ഇന്ത്യൻ ഫുട്‍ബോളിൽ മലയാളത്തിന്റെ പ്രതിരോധ സംഭാവനയായിരുന്ന അനസ് എടത്തൊടിക ഫുട്‍ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. സൂപ്പർ ലീഗ് കേരളയിലെ ലീഗ് റൗണ്ടിലെ അവസാന മത്സരത്തിൽ ഇന്നലെ മലപ്പുറം എഫ്‌സിക്ക് വേണ്ടി കളത്തിലിറങ്ങിയ അനസ് എടത്തൊടിക ഇനി ബൂട്ട് അണിയില്ല. തന്റെ ഇൻസ്റ്റഗ്രാമിലൂടെയാണ് അനസ് വിരമിക്കൽ പ്രഖ്യാപിച്ചത്. ഈ സീസണിൽ മലപ്പുറം എഫ്‌സിയുടെ ക്യാപ്റ്റനായിരുന്നു അനസ്.

2017 ൽ ഇന്ത്യൻ ജഴ്‌സിയിൽ അരങ്ങേറ്റം കുറിച്ച അനസ് രാജ്യത്തിനായി 21 മത്സരങ്ങൾ കളിച്ചു. 2007 ൽ മുംബൈ ടീമിനായി ഐ ലീഗിൽ അരങ്ങേറ്റം കുറിച്ചായിരുന്നു അനസിന്റെ പ്രഫഷണൽ ഫുടബോളിലേക്കുള്ള കടന്നുവരവ്. 2011 വരെ മുംബൈക്കൊപ്പം ഐ ലീഗ് കളിച്ച താരം 2011 മുതൽ 2015 വരെ പുണെക്ക് വേണ്ടി കളത്തിലിറങ്ങി. ഐ ലീഗിൽ മികച്ച പ്രതിരോധ താരത്തിനുള്ള അവാർഡ് കരസ്ഥമാക്കി.

ഐ ലീഗിലെ മികച്ച പ്രകടനം ഇന്ത്യൻ സൂപ്പർ ലീഗിലെത്തിച്ചു. ഡൽഹി ഡൈനാമോസിന് വേണ്ടി 2015ൽ അരങ്ങേറിയ താരം പിന്നീട് മോഹൻ ബഗാൻ, ജംഷഡ്പൂർ, കേരള ബ്ലാസ്റ്റേഴ്സ്, എ ടി കെ തുടങ്ങി ടീമുകൾക്കെല്ലാം കളിച്ചു. ശേഷം ഗോകുലം കേരള എഫ്‌സിയിൽ തിരിച്ചെത്തി. കേരളത്തിൽ പുതിയ ഫുട്‍ബോൾ പരീക്ഷണമായി സൂപ്പർ ലീഗ് കേരള എത്തിയപ്പോൾ പ്രാധാന ടീമിലൊന്നായ മലപ്പുറം എഫ്‌സിയുടെ നായകനായി. 2017 ൽ ട്രൈനേഷൻസും 2018 ൽ ഇന്റർ കോണ്ടിനെന്റൽ കപ്പും നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്നു.


Content Highlights: Indian Football Veteran malayali Anas Edathodika Retires from Football

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us