അവസാന നിമിഷത്തെ ഒഡീഷൻ പോരാട്ടം ഫലം കണ്ടില്ല; ​ഗോൾവേട്ടയിൽ വിജയം നോർത്ത് ഈസ്റ്റിന്

ആദ്യ പകുതിയിൽ നോർത്ത് ഈസ്റ്റ് എതിരാളികൾക്ക് മേൽ ആധിപത്യം സൃഷ്ടിച്ചു

dot image

ഇന്ത്യൻ സൂപ്പർ ലീ​ഗിൽ ഒഡീഷ എഫ് സിയെ തോൽപ്പിച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്. ഇരുടീമുകളും മത്സരിച്ച് ​ഗോളുകൾ അടിച്ച മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ​ഗോളുകൾക്കാണ് നോർത്ത് ഈസ്റ്റിന്റെ വിജയം. അലെദീൻ അജറൈ നോർത്ത് ഈസ്റ്റിനായി ഇരട്ട ​ഗോളുകൾ നേടി. ഗില്ലെർമോ ഫെർണാണ്ടസ് ആണ് മറ്റൊരു ​ഗോൾ നേടിയത്. ഒഡീഷയ്ക്കായി ഹ്യൂ​ഗോ ബോമസും ഡീ​ഗോ മൗറീഷ്യോസും ​വല ചലിപ്പിച്ചു.

മുൻ മത്സരങ്ങളിലേതിന് സമാനമായി ആദ്യ പകുതിയിൽ നോർത്ത് ഈസ്റ്റ് എതിരാളികൾക്ക് മേൽ ആധിപത്യം സൃഷ്ടിച്ചു. പാർഥിബ് ​ഗൊ​ഗോയി, നെസ്റ്റർ ആൽബിയാച്ച്, ജിതിൻ എം എസ്, അലെദീൻ അജറൈ തുടങ്ങിയ നോർത്ത് ഈസ്റ്റ് താരങ്ങൾ തുടച്ചയായി ഒഡീഷ ​ഗോൾമുഖം വിറപ്പിച്ചുകൊണ്ടിരുന്നു. 12-ാം മിനിറ്റിൽ അജറൈയുടെ വലംകാൽ ഷോട്ട് ഒഡീഷ ​ഗോൾകീപ്പർ അമരീന്ദർ സിങ്ങിനെ മറികടന്ന് വല ചലിപ്പിച്ചു. 40-ാം മിനിറ്റിൽ വീണ്ടും അജറൈയുടെ ​ഗോളിൽ നോർത്ത് ഈസ്റ്റ് 2-0ത്തിന് മുന്നിലെത്തി.

രണ്ടാം പകുതിയിൽ 60-ാം മിനിറ്റിലാണ് ഒഡീഷയുടെ ആദ്യ ​ഗോൾ പിറന്നത്. ഹ്യൂ​ഗോ ബോമസായിരുന്നു വല ചലിപ്പിച്ചത്. പിന്നാലെ 71-ാം മിനിറ്റിൽ ഗില്ലെർമോ ഫെർണാണ്ടസിന്റെ ​ഗോളിൽ നോർത്ത് ഈസ്റ്റ് ലീഡ‍് 3-1 ആക്കി ഉയർത്തി. 83-ാം മിനിറ്റിൽ ഡീ​ഗോ മൗറീഷ്യോസിന്റെ ​ഗോളിൽ ഒഡീഷ ഒരിക്കൽ കൂടി മത്സരത്തിലേക്ക് തിരികെ വരാൻ ശ്രമിച്ചു. എങ്കിലും ലോങ് വിസിൽ മുഴങ്ങിയപ്പോൾ 3-2 എന്ന സ്കോറിൽ ഒഡീഷയ്ക്ക് തോൽവി സമ്മതിക്കേണ്ടി വന്നു.

Content Highlights: Ajaraie shines again as NorthEast United sink Odisha FC in five-goal thriller

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us