നവംബറിൽ നടക്കുന്ന 2026 ഫിഫ ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള അർജന്റീനൻ ടീമിനെ പ്രഖ്യാപിച്ചു. ഒക്ടോബറിൽ ഫിഫയുടെ അച്ചടക്ക നടപടി നേരിട്ടതിനെ തുടർന്ന് കളിക്കാൻ കഴിയാതിരുന്ന ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസ് അർജന്റീനൻ ടീമിൽ തിരിച്ചെത്തി. നവംബർ 15ന് പരാഗ്വയ്ക്കെതിരെയും 20ന് പെറുവിനെതിരെയുമാണ് അർജന്റീനയുടെ യോഗ്യതാ മത്സരങ്ങൾ നടക്കുക.
കഴിഞ്ഞ മത്സരത്തിൽ ബൊളീവിയയെ എതിരില്ലാത്ത ആറ് ഗോളുകൾക്ക് തകർത്തിന്റെ ആത്മവിശ്വാസത്തിലാണ് അർജന്റീന. ലോകകപ്പ് യോഗ്യതാ റൗണ്ടിൽ 10 മത്സരങ്ങൾ പിന്നിടുമ്പോൾ അർജന്റീനയ്ക്ക് ഏഴ് ജയവും ഒരു സമനിലയും രണ്ട് തോൽവിയുമാണുള്ളത്. പോയിന്റ് ടേബിളിലെ ഒന്നാം സ്ഥാനം നിലനിർത്തുകയാണ് ലയണൽ മെസ്സിയുടെയും സംഘത്തിന്റെയും മുന്നിലുള്ള ലക്ഷ്യം.
അർജന്റീനൻ ടീം ഗോൾകീപ്പേഴ്സ്: എമിലിയാനോ മാർട്ടിനെസ്, ജെറോണിമോ റൂലി, വാൽട്ടർ ബെനിറ്റെസ്
പ്രതിരോധ താരങ്ങൾ: ഗോൺസാലോ മൊന്റിയേൽ, നൗഹേൽ മൊലീന, ക്രിസ്റ്റ്യൻ റൊമേരോ, ലിസാൻഡ്രോ മാർട്ടിനെസ്, നികോളാസ് ഒട്ടമെൻഡി, ജെർമൻ പെസെല്ല, ലിയാൻഡ്രോ ബലേർഡി, നിക്കോളാസ് ടാഗ്ലിയാഫിക്കോ, നെഹിയനൻ പെരസ്.
മിഡ്ഫീൽഡേഴ്സ്: റോഡ്രിഗോ ഡി പോൾ, അലക്സിസ് മാക് അലിസ്റ്റർ, ലിയാൻഡ്രോ പരേഡസ്, എൻസോ ഫെർണാണ്ടസ്, ഗിയോവാണി ലോ സെലസോ, തിയാഗോ അൽമാഡാ, നികോ പാസ്, എക്സിക്വൽ പലാസിയോസ്, എൻസോ ബാരെനെച്ചിയ, ഫാകുണ്ടോ ബ്യൂണനോട്ടെ.
ഫോർവേഡ്സ്: നികോളാസ് ഗോൺസാലസ്, ലൗട്ടാരോ മാർട്ടിനെസ്, അലെജാൻഡ്രോ ഗർണാച്ചോ, ഹൂലിയൻ ആൽവരെസ്, വാലെന്റീൻ കാസ്റ്റെല്ലാനോസ്, ലയണൽ മെസ്സി.
Content Highlights: Argentina squad for 2026 World Cup qualifiers in November